ദേശീയ ഹരിത ട്രൈബ്യൂണൽ
ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) നദീതീരങ്ങളിലുള്ള മലിനീകരണം, തീരപ്രദേശങ്ങളിലുള്ള മലിനീകരണം, ഭൂഗർഭജല മലിനീകരണം, വിവിധ സംസ്ഥാനങ്ങളിലെ ജലാശയങ്ങളുടെ പുന:സ്ഥാപനം എന്നിവയുമായി ബന്ധപ്പെട്ട വിവിധ OA- കൾ പരിഗണിക്കുമ്പോൾ വിവിധ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും മുൻഗണനാടിസ്ഥാനത്തിലും നിർദ്ദിഷ്ട സമയ പരിധിക്കുള്ളിലും നദീതീരങ്ങൾ, ജലാശയങ്ങൾ, തീരപ്രദേശങ്ങൾ എന്നിവയുടെ മലിനീകരണം തടയുന്നതിന് വിവിധ നടപടികൾ സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. മലിനജലത്തിന്റെ 100% സംസ്കരണം അല്ലെങ്കിൽ നിലവിലുള്ള അവസ്ഥയിൽ നിന്ന് ഏറ്റവും മികച്ച പരിഹാരത്തിന്റെ പരിധി വരെ ഉറപ്പാക്കുക എന്നതാണ് നിർദ്ദേശങ്ങളിലൊന്ന്. ഇതിനെത്തുടർന്ന് സംസ്ഥാനത്തെ മലിനജല സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള ഏജൻസിയായ കേരള വാട്ടർ അതോറിറ്റി (KWA), സംസ്ഥാനത്തൊട്ടാകെയുള്ള മലിനജല പ്രവർത്തനങ്ങൾക്കായി പ്രത്യേക പ്രത്യേക വിഭാഗം സൃഷ്ടിച്ചു. അതേസമയം, എൻ.ജി.ടി.(ദേശീയ ഹരിത ട്രൈബ്യൂണൽ)യുടെ ഏറ്റവും പുതിയ ഉത്തരവുകൾക്ക് അനുസൃതമായി കേരള സംസ്ഥാനം, ജലസേചന ഗവേഷണ രൂപകല്പനാ ബോർഡിനെ (IDRB) 21 നദീതീരങ്ങളിൽ മലിനീകരണം കുറയ്ക്കുന്നതിനുള്ള നോഡൽ ഏജൻസിയാക്കി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (CPCB) തിരിച്ചറിഞ്ഞ ഈ നദീതീരങ്ങളിലെ മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സംസ്ഥാനത്തെ പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളുടെ സഹായത്തോടെ ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. കെഡബ്ല്യുഎയുടെ പുതുതായി രൂപീകരിച്ച മലിനജല വിഭാഗം സംസ്ഥാനത്തുടനീളം ഒരു മലിനജല ശൃംഖല / സെപ്റ്റേജ് മാനേജ്മെന്റ് സ്ഥാപിക്കുന്നതിന് പ്രാഥമിക എഞ്ചിനീയറിംഗ് റിപ്പോർട്ട് തയ്യാറാക്കി.
കൂടാതെ നദികളുടെ മലിനീകരണം കുറയ്ക്കുന്നതിനായി, ഫണ്ടുകളുടെ ലഭ്യതയെ അടിസ്ഥാനമാക്കി തിരുവനന്തപുരം നഗരത്തിൽ നിലവിലുള്ള മലിനജല സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി പ്രവൃത്തികൾ കെഡബ്ല്യുഎ ഏറ്റെടുത്തു. പ്രവർത്തികൾ ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു:
വെബ്സൈറ്റ്: https://greentribunal.gov.in
Website: https://greentribunal.gov.in