Meter Replacement
മീറ്റർ പ്രവർത്തന രഹിതമെന്ന നോട്ടീസ് ലഭിച്ചുകഴിഞ്ഞാൽ 30 ദിവസത്തിനുള്ളിൽ ഉപഭോക്താവ് സ്വന്തം ചിലവിൽ, കെഡബ്ല്യുഎയുടെ അറിവോടെ കേടായ വാട്ടർ മീറ്റർ നന്നാക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം, അറിയിപ്പ് കാലാവധി അവസാനിച്ചതിനു ശേഷമുള്ള ആദ്യ മാസത്തെ പ്രതിമാസ ചാർജുകളിൽ 25% എന്ന നിരക്കിലും അടുത്ത രണ്ട് മാസത്തേക്ക് 50% നിരക്കിലും, ആ കാലയളവിനുമപ്പുറം 100%വും സർചാർജ് ഈടാക്കുന്നതായിരിക്കും. അതിനുശേഷവും മീറ്റർ മാറ്റിവക്കുന്നില്ലാ എങ്കിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കൂടുതൽ അറിയിപ്പില്ലാതെ തന്നെ പ്രസ്തുത ജലവിതരണം വിച്ഛേദിക്കാനുള്ള അധികാരം ഉണ്ടായിരിക്കും
മീറ്റർ മോഷണം പോയാൽ ചെയ്യേണ്ടത്
മീറ്റർ മോഷണം പോയാൽ ഉടൻ വാട്ടർ അതോറിറ്റിയെ അറിയിക്കുകയും. പ്രാദേശിക പോലീസ് സ്റ്റേഷനിൽ ഒരു പരാതി രജിസ്റ്റർ ചെയ്യുകയും വേണം. അനന്തര നടപടികൾക്കായി പോലീസ് സ്റ്റേഷനിൽ നിന്നും ലഭിച്ച FIR സഹിതം സെക്ഷൻ ഓഫീസുമായി ബന്ധപ്പെട്ട് ജല കണക്ഷൻ പുനഃസ്ഥാപിക്കുന്നതിനായി എ ഇ ക്ക് ഒരു അപേക്ഷ നൽകുക. എ ഇ യുടെ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉപഭോക്താവിന്റെ ചിലവിൽ പുതിയ ഒരു മീറ്റർ വഴി, ഫീസുകൾ അടച്ച ശേഷം കണക്ഷൻ പുനഃസ്ഥാപിക്കാൻ AEE ഉത്തരവിടുന്നു.
വാട്ടർ മീറ്റർ നശിച്ച് പോയാൽ ചെയ്യേണ്ടത്
വാട്ടർ മീറ്റർ വൃത്തിയായും സുരക്ഷിതമായും സംരക്ഷിക്കേണ്ട ചുമതല ഉപഭോക്താവിൽ നിക്ഷിപ്തമാണ്. ഏതെങ്കിലും കാരണവശാൽ വാട്ടർ മീറ്ററിന് കേടുപാടുകൾ സംഭവിച്ചതായി കണ്ടാൽ പരിശോധനക്കായി ബന്ധപ്പെട്ട അസിസ്റ്റന്റ് എഞ്ചിനീയറെ രേഖാമൂലം അറിയിക്കേണ്ടതാണ്. അസിസ്റ്റന്റ് എഞ്ചിനീയറുടെ പരിശോധനകൾക്ക് ശേഷം ഉപഭോക്താവ് സ്വന്തം ചിലവിൽ KWA ഗുണ നിലവാര പരീശോധന നടത്തിയ ഒരു മീറ്റർ ഹാജരാക്കുകയും, മീറ്റർ മാറ്റിവയ്ക്കുന്നതിനുള്ള ചാർജുകളും അടയ്ക്കേണ്ടതാണ്.
വാട്ടർ മീറ്റർ പരിശോധനക്കായ് ചെയ്യേണ്ടത്
നിങ്ങളുടെ മീറ്റർ ശരിയായ ഉപഭോഗം (റീഡിങ്) അല്ല കാണിക്കുന്നത് എന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ ഫോം RA3 വഴി അപേക്ഷ സമർപ്പിച്ച്, ആവശ്യമായ ഫീസ് അടച്ചതിനു ശേഷം അതോറിറ്റിയിലെ ബന്ധപ്പെട്ട ഓഫിസിൽ മീറ്റർ പരിശോധിക്കാവുന്നതാണ് . പരിശോധനയിൽ 10% ൽ അധികം കൂടുതലോ കുറവോ വെത്യാസം കാണിക്കുന്നുവെങ്കിൽ അവസാന മീറ്റർ റീഡിംഗ്, അതിനനുസരിച്ച് കൃത്യമാക്കി ബില്ലുചെയ്യുകയും ചെയ്യും.