കണക്ഷൻ വിച്ഛേദിക്കലും പുനഃസ്ഥാപനവും

ഉപഭോക്താവ് അതുവരെയുള്ള എല്ലാ കുടിശ്ശികകളും അടക്കണം. അതിന് ശേഷം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദിഷ്ട അപേക്ഷാ ഫോമിൽ അപേക്ഷ നൽകി നിർദ്ദിഷ്ട ഫീസും അടച്ച് ഉപഭോക്താക്കൾക്ക് കുറഞ്ഞത് മൂന്ന് മാസത്തേക്കും പരമാവധി 12 മാസത്തേക്കും ജല കണക്ഷനുകൾ താൽക്കാലികമായി വിച്ഛേദിക്കാം.

ഇനിപ്പറയുന്ന കാരണങ്ങളാൽ ജല വിതരണ കണക്ഷനുകൾ വിച്ഛേദിക്കപ്പെടാവുന്നതാണ്
വാട്ടർ കണക്ഷന് അപേക്ഷിക്കുമ്പോൾ തെറ്റായ വിവരങ്ങൾ നൽകിയാൽ
വെള്ളക്കരം അടക്കുന്നതിൽ വീഴ്ച്ച വരുത്തിയാൽ
കുടിവെള്ള കണക്ഷൻ അനധികൃതമായി ഉപയോഗിച്ചാൽ
കുടിവെള്ളം ദുരുപയോഗം ചെയ്യുകയോ, പാഴാക്കുകയോ ചെയ്‌താൽ
കുടിവെള്ള കണക്ഷൻ തന്നിരിക്കുന്ന നിലവിലുള്ള കെട്ടിടം പൊളിച്ചുനീക്കിയാൽ
ജലക്ഷാമം ഉണ്ടായാൽ - (ഗാർഹികേതര, പ്രത്യേക കാഷ്വൽ കണക്ഷനുകളിൽ മാത്രം)
കുടിവെള്ള കണക്ഷൻ പുനഃസ്ഥാപനം
ഉപഭോക്താവിന്റെ അപേക്ഷ പ്രകാരം
കുടിശ്ശിക തീർപ്പാക്കിക്കഴിഞ്ഞ്
കേരള വാട്ടർ അതോറിറ്റി വീണ്ടും കണക്ഷൻ നൽകുമ്പോൾ

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)