Category Change
കുടിവെള്ള കണക്ഷന്റെ ഉപയോഗ രീതിയിൽ ഉണ്ടാകുന്ന മാറ്റത്തിനനുസ്സരിച്ച് കണക്ഷന്റെ കാറ്റഗറി (ഗാർഹികേതര കണക്ഷൻ ഗാർഹികമോ മറിച്ചോ) മാറ്റാവുന്നതാണ്. ഇതിനായി നിർദ്ദിഷ്ട ഫോമിൽ (ഫോം 10ൽ) രേഖാമൂലമുള്ള അപേക്ഷനൽകണം. അപേക്ഷമേൽ അസിസ്റ്റന്റ് എൻജിനിയർ നടത്തുന്ന അന്വേഷണത്തിനും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയരുടെ അനുവാദത്തോടെയാണ് കാറ്റഗറി മാറ്റുന്നത്. ഇതിനായി അതുവരെയുള്ള ബിൽ കുടിശിഖ തീർത്ത്, നിർദ്ദിഷ്ട ഫീസും അടക്കേണം. കാറ്റഗറി മാറ്റിയശേഷം പുതിയ കാറ്റഗറിയിലുള്ള വെള്ളക്കര താരിഫ് നിലവിൽ വരുന്നതാണ്.