കുടിവെള്ള കണക്ഷനുകളിലെ മാറ്റം വരുത്തലുകൾ
ഇൻ‌സൈഡ് ഇൻ‌സ്റ്റലേഷനുകൾ‌

ഇൻ‌സൈഡ് ഇൻ‌സ്റ്റലേഷനുകൾ‌ എന്നതിനർത്ഥം ഉപഭോക്താവിന്റെ കെട്ടിട പരിസരത്ത് വാട്ടർ മീറ്ററിനുശേഷം സ്ഥാപിച്ചിരിക്കുന്ന പൈപ്പുകൾ‌, സ്പെഷ്യലുകൾ‌, വാൽവുകൾ‌, കോക്കുകൾ‌, ടാപ്പുകൾ‌, മറ്റ് ഫിറ്റിംഗുകൾ‌, അനുബന്ധ ഉപകരണങ്ങൾ എന്നിവയാണ്. അതോറിറ്റിയുടെ അറിവോടും സമ്മതത്തോടുമല്ലാതെ ഏതെങ്കിലും ജലവിതരണ മെയിനോ ഇൻ‌സൈഡ് ഇൻ‌സ്റ്റലേഷനുകളോ തമ്മിൽ ഒരു ബന്ധവും സ്ഥാപിക്കാൻ കഴിയില്ല. അപേക്ഷാ ഫോം നമ്പർ .VII വഴി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അപേക്ഷ നൽകി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അംഗീകരിച്ച തക്കതായ പ്ലാൻ അനുസരിച്ച്, നിർദ്ദിഷ്ട ഫീസ് അടച്ച് മുൻ‌കൂർ അനുമതിയോടെ മാത്രമേ ഉള്ളിലുള്ള ഇൻ‌സ്റ്റലേഷനുകൾ മാറ്റി സ്ഥാപിക്കുവാനാവുകയുള്ളൂ.

പൈപ്പ് ലൈനുകളിലെ വിപുലീകരണം, മാറ്റം വരുത്തൽ, അറ്റകുറ്റപ്പണികൾക്ക്

സർവീസ് ലൈനിൽ (ഫെറൂൾ മുതൽ മീറ്റർ പോയിന്റ് വരെ) അറ്റകുറ്റപ്പണികൾ നടത്തുവാൻ/മാറ്റം വരുത്തുവാൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ മുൻകൂർ അനുമതി ആവശ്യമാണ്. ബന്ധപ്പെട്ട അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അപേക്ഷ നൽകി, അംഗീകരിച്ച തക്കതായ പ്ലാൻ അനുസരിച്ച്, നിർദ്ദിഷ്ട ഫീസ് അടച്ച് മുൻ‌കൂർ അനുമതിയോടെ മാത്രമേ നിലവിലുള്ള ഇൻസ്റ്റലേഷനുകളിൽ മാറ്റം വരുത്തുവാനോ, വിപുലീകരിക്കുവാനോ ആകുയുള്ളൂ. അതോറിറ്റി അംഗീകരിച്ച ലൈസൻസുള്ള പ്ലംബർ വഴി വകുപ്പുതല ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വേണം ഈ പ്രവൃത്തികൾ ക്രമീകരിക്കേണ്ടത്. ഇതിനുള്ള ചെലവ് ഉപഭോക്താവ് വഹിക്കണം. ഉപഭോക്താവിന്റെ ചിലവിൽ KWA യും ഈ പ്രവർത്തികൾ ചെയ്യാറുണ്ട്.

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)