വെള്ളക്കര നിരക്കുകൾ
കേരള വാട്ടർ അതോറിറ്റിയുടെ അഭിപ്രായപ്രകാരം 01.10.2014 മുതൽ പ്രാബല്യത്തിൽ കേരള സർക്കാർ വെള്ളക്കര നിരക്കുകൾ പരിഷ്കരിച്ചു. പുതുക്കിയ നിരക്കുകൾ എല്ലാത്തരം ഉപഭോക്താക്കൾക്കും ബാധകമാണ്. ഗാർഹിക/ ഗാർഹികേതര/ വ്യാവസായിക. താരിഫ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

താഴെ കാണിച്ചിട്ടുള്ള നിരക്കുകൾ അടിസ്ഥാന നിരക്കായി കണക്കാക്കി ഏപ്രിൽ 2021 മുതൽ 5 ശതമാനം വർധന വരുത്തിയിട്ടുള്ളതാണ്
ഗാർഹികം
പ്രതിമാസ ഉപഭോഗം | നിശ്ചിത നിരക്ക് | താരിഫ് |
---|---|---|
5000 ലിറ്റർ വരെ | ഇല്ല | മിനിമം ചാർജ് 20/-രൂപ ( ഓരോ 1000 ലിറ്ററിനും4 രൂപ വീതം) |
5000 മുതൽ 10000 ലിറ്റർ വരെ | ഇല്ല | 20/- രൂപക്ക് പുറമെ ഓരോ 1000 ലിറ്ററിനും 4 രൂപ വീതം |
10000 മുതൽ 15000 ലിറ്റർ വരെ | ഇല്ല | 40/- രൂപക്ക് പുറമെ ഓരോ 1000 ലിറ്ററിനും 5 രൂപ വീതം |
15000 മുതൽ 20000 ലിറ്റർ വരെ | ഇല്ല | മുഴുവൻ ഉപഭോഗത്തിലേയും ഓരോ 1000 ലിറ്ററിനും 6.00 രൂപ |
20000 മുതൽ 25000 ലിറ്റർ വരെ | ഇല്ല | മുഴുവൻ ഉപഭോഗത്തിലേയും ഓരോ 1000 ലിറ്ററിനും 7.00 രൂപ |
25000 മുതൽ 30000 ലിറ്റർ വരെ | ഇല്ല | മുഴുവൻ ഉപഭോഗത്തിലേയും ഓരോ 1000 ലിറ്ററിനും 9.00 രൂപ |
30000 മുതൽ 40000 ലിറ്റർ വരെ | ഇല്ല | മുഴുവൻ ഉപഭോഗത്തിലേയും ഓരോ 1000 ലിറ്ററിനും 12.00 രൂപ |
40000 മുതൽ 50000 ലിറ്റർ വരെ | ഇല്ല | മുഴുവൻ ഉപഭോഗത്തിലേയും ഓരോ 1000 ലിറ്ററിനും 14.00 രൂപ |
50000 ലിറ്ററിന് മുകളിൽ | ഇല്ല | 700.00 + 50,000 ലിറ്ററിൽ കൂടുതലായുള്ള ഓരോ 1000 ലിറ്ററിനും 40.00 രൂപയും |
പ്രതിമാസം 15,000 ലിറ്റർ വരെ ഉപയോഗിക്കുന്ന ബിപിഎൽ കുടുംബങ്ങളിൽ നിന്ന് വാട്ടർ ചാർജുകൾ ഇടാക്കുന്നതല്ല.
ഫ്ളാറ്റുകളിൽ ഒരു ഭവന യൂണിറ്റിന് 50 രൂപയായിരിക്കും നിശ്ചിത നിരക്ക്
ഗാർഹികേതരം
പ്രതിമാസ ഉപഭോഗം | നിശ്ചിത നിരക്ക് | താരിഫ് |
---|---|---|
15000 ലിറ്റർ വരെ | 50/- രൂപ | മിനിമം ചാർജ് 150/-രൂപ ( ഓരോ 1000 ലിറ്ററിനും15 രൂപ) |
15000 മുതൽ 30000 ലിറ്റർ വരെ | 225/- രൂപക്ക് പുറമെ 15000ലിറ്ററിനേക്കാൾ അധികമായുപയോഗിക്കുന്ന ഓരോ 1000 ലിറ്ററിനും 21 രൂപ വീതം | |
30000 മുതൽ 50000 ലിറ്റർ വരെ | 540/- രൂപക്ക് പുറമെ 30000ലിറ്ററിനേക്കാൾ അധികമായുപയോഗിക്കുന്ന ഓരോ 1000 ലിറ്ററിനും 28 രൂപ വീതം | |
50000 ലിറ്ററിന് മുകളിൽ | 1100/- രൂപക്ക് പുറമെ 50000ലിറ്ററിനേക്കാൾ അധികമായുപയോഗിക്കുന്ന ഓരോ 1000 ലിറ്ററിനും 40 രൂപ വീതം |
വ്യാവസായികം
പ്രതിമാസ ഉപഭോഗം | നിശ്ചിത നിരക്ക് | താരിഫ് |
---|---|---|
ഒരു മാസത്തിനുള്ളിലെ ഉപഭോഗത്തിന് | Rs.150/- | മിനിമം ചാർജ് 250/-രൂപ. അധികമായുപയോഗിക്കുന്ന ഓരോ 1000 ലിറ്ററിനും40 രൂപ വീതം |
മലിനജല നിർമ്മാർജ്ജന കണക്ഷനുകൾ നേടിയ ഉപയോക്താക്കൾ വാട്ടർ ചാർജിന്റെ 10% മലിനജല നിർമ്മാർജ്ജന ചാർജുകളായി നൽകേണ്ടിവരും
നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പൊതു ടാപ്പുകളുടെ നിരക്കുകൾ താഴെ കൊടുക്കുന്നു
മുനിസിപ്പൽ ടാപ്പുകൾ: ഓരോ വർഷവും 7,884/- രൂപാ
പഞ്ചായത്ത് ടാപ്പുകൾ: ഓരോ വർഷവും 5,250/- രൂപാ
മുനിസിപ്പൽ ടാപ്പുകൾ: ഓരോ വർഷവും 7,884/- രൂപാ
പഞ്ചായത്ത് ടാപ്പുകൾ: ഓരോ വർഷവും 5,250/- രൂപാ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയോ / പ്രാദേശികമായതോ ആയ വലിയ കണക്ഷനുകളിലേക്കുള്ള ജലവിതരണത്തിന് (ടാങ്കർ ലോറി ഒഴികെ) 1000 ലിറ്ററിന് 6 രൂപ നിരക്കായിരിക്കും. ടാങ്കർ ലോറി ജലവിതരണത്തിനുള്ള നിരക്ക് 1000 ലിറ്ററിന് 60/- രൂപയും ആണ്