| ടോൾ ഫ്രീ-1916 | | ക്വിക് പേ |
  Last updated at 03-12-2021, 2:45 pm 
KWAKWAKWA
ടാങ്കർ ലോറിയിലൂടെയുള്ള ജലവിതരണം

Book Online

Only for Trivandrum Corporation Area

പൈപ്പ് വഴി കുടിവെള്ള വിതരണം നടത്തുന്നതിനോടൊപ്പം, ആവശ്യക്കാർക്ക് കേരള വാട്ടർ അതോറിറ്റിയുടെ വെള്ളയമ്പലം കാമ്പസിൽനിന്നും അരുവിക്കര ട്രീറ്റ് മെന്റ് പ്ലാന്റിൽ നിന്നും ടാങ്കർ ലോറി വഴി കുടിവെള്ളം എത്തിക്കാനുള്ള സൗകര്യമുണ്ട്. വെള്ളയമ്പലത്ത് നിന്നുള്ള ടാങ്കർ ലോറി ജലവിതരണം സർക്കാർ സ്ഥാപനങ്ങൾക്കും, കോർപ്പറേഷൻ, CRPF, ഫയർ ഫോഴ്സ് മുതലായവക്കായി നിജപ്പെടുത്തിയിരിക്കുന്നു എന്നാൽ അരുവിക്കരയിൽ നിന്നുള്ള ടാങ്കർ ലോറി ജലവിതരണ സൗകര്യം പൊതുജനങ്ങൾക്കായും സ്വകാര്യ സ്ഥാപനങ്ങൾക്കും തുറന്നു കൊടുത്തിരിക്കുന്നു. ഗാർഹികാവശ്യങ്ങൾക്കായുള്ള ഈ സൗകര്യം പ്രയോജനപ്പെടുത്തേണ്ടവർ വാട്ടർ അതോറിറ്റി അരുവിക്കര സബ് ഡിവിഷൻ ഓഫിസിൽ കിലോ ലിറ്ററിന് 30/- രൂപാ പ്രകാരം അടച്ച് കൂപ്പൺ എടുക്കണം. ശേഷം അരുവിക്കര ഫില്ലിംഗ് പോയിന്റിൽ എത്തി തങ്ങളുടെ ടാങ്കർ ലോറിയിൽ കുടിവെള്ളം നിറച്ച് കൊണ്ടുപോകാവുന്നതാണ്. ഇതിനുള്ള ടാങ്കർ ലോറി ചിലവ് പാർട്ടി വഹിക്കേണ്ടതാണ്.

KWA യുടെ പി എച്ച് ഡിവിഷൻ തിരുവനന്തപുരത്തിന് 12000 ലിറ്റർ 5000 ലിറ്റർ വീതം ശേഷി ഉള്ള രണ്ട് ടാങ്കർ ലോറികൾ ഉണ്ട്. ഇതുവഴി കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ജലവിതരണം നടത്തുന്നുണ്ട്. പൈപ്പ് ലൈൻ തകരാർമൂലം വലിയ തോതിൽ ക്ഷാമം ഉണ്ടാകുമ്പോൾ വെള്ളയമ്പലത്തെയും അരുവിക്കരയിലെയും ട്രീറ്റ് മെന്റ് പ്ലാന്റ്കളിൽ നിന്ന് ടാങ്കർ ലോറി വഴി കുടിവെള്ള വിതരണം നടത്താറുണ്ട്. എറണാകുളം പോലുള്ള ഇതര ജില്ലകളിലും ഈ സൗകര്യം നിലവിൽ ഉണ്ട്

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
ml_INമലയാളം