നവീകരണ പ്രവർത്തികൾ ഇല്ലാതെ ഒരു ജലവിതരണ/മലിനജലനിർമ്മാർജ്ജന പദ്ധതി നടപ്പാക്കാൻ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളെയും ഓപ്പറേഷൻ ആൻഡ് മെയ്ന്റനൻസ് എന്നതുകൊണ്ട് സൂചിപ്പിക്കുന്നു.
ജലവിതരണത്തിന്റെയും മലിനജലനിർമ്മാർജ്ജന പദ്ധതികളുടെയും കാര്യക്ഷമത, ഫലപ്രാപ്തി, സുസ്ഥിരത എന്നിവ ഉറപ്പുവരുത്തുക എന്നതാണ് ഓപ്പറേഷൻ ആൻഡ് മെയ്ന്റനൻസ് വിഭാഗത്തിന്റെ ലക്ഷ്യം. “ഓപ്പറേഷൻ”, “മെയിന്റനൻസ്” എന്നിവയുടെ രണ്ട് പ്രവർത്തനങ്ങൾ സ്വഭാവത്തിൽ വളരെ വ്യത്യസ്തമാണ്. ജലവിതരണ ശൃംഖല കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി നടപ്പിലാക്കുന്ന എല്ലാ ദൈനംദിന പ്രവർത്തനങ്ങളെയും നടപടിക്രമങ്ങളെയും “ഓപ്പറേഷൻ” എന്ന വാക്ക് കൊണ്ട് സൂചിപ്പിക്കുന്നു. ജല ഉപയോഗ്യതാക്ഷമതക്ക് ആവശ്യമുള്ള പ്രവർത്തന കാരണമാകുന്ന സിസ്റ്റങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധരും എഞ്ചിനീയർമാരും ഏറ്റെടുക്കുന്നു. “മെയിന്റനൻസ്” സാങ്കേതിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്, ആസൂത്രിതമോ പുനഃപ്രവര്‍ത്തന സന്നദ്ധമോ ആണ്, ഇത് സിസ്റ്റം പ്രവർത്തിക്കുന്നതിന് അത്യന്താപേക്ഷികവുമാണ്
ഒരു പ്രോജക്റ്റ് പൂർത്തിയായതിനു ശേഷം ചർച്ച ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുള്ളതല്ലാതെ
ഓപ്പറേഷൻ ആൻഡ് മെയ്ന്റനൻസ് മുൻകാലങ്ങളിൽ അവഗണിക്കപ്പെട്ടിരുന്നു. ഈ അവഗണനയും കാലതാമവും, കൃത്യമായ ഓപ്പറേഷൻ ആൻഡ് മെയ്ന്റനൻസിന്റെയും അഭാവം സേവനത്തിന്റെ ഗുണനിലവാരത്തെ വളരെയധികം ബാധിച്ചു എന്ന വസ്തുത മനസിലാക്കിയപ്പോൾ ജലവിതരണ, മലിനജലനിർമ്മാർജ്ജന സേവനങ്ങളുടെ O&M നിരീക്ഷിക്കുന്നതിനും ഉചിതമായ രൂപീകരണത്തിനും ഹെഡ്ഡ് ഓഫിസിൽ ഓപ്പറേഷൻസ് യൂണിറ്റ് രൂപീകരിച്ചു. നയങ്ങളും ഓപ്പറേറ്റിംഗ് മാർഗ്ഗനിർദ്ദേശങ്ങളും ആവശ്യമുള്ളപ്പോൾ അത് നൽകി. ഓപ്പറേഷൻസ് യൂണിറ്റ് രൂപീകരിച്ചതുമുതൽ ഒ & എം ന്റെ പ്രാധാന്യം ഗണ്യമായ ദൃശ്യപരത നേടി. ഓപ്പറേഷൻസ് യൂണിറ്റ് നടത്തുന്ന ചില പ്രധാന പ്രവർത്തനങ്ങൾ ചുവടെ ചേർക്കുന്നു
ഓപ്പറേഷൻ ആൻറ് മെയിന്റനൻസ് ചിലവുകൾ നിരീക്ഷിക്കുന്നു.
ജീവനക്കാരുടെ വിന്യാസവും അവരുടെ വേതനവും സോഫ്റ്റ് വെയർ വഴി ട്രാക്കുചെയ്യുന്നു
റവന്യൂ ഇതര ജല മാനേജുമെന്റ് പ്രവർത്തനങ്ങൾ
പ്രത്യേക ഉത്സവങ്ങളായ ശബരിമല തീർത്ഥാടനം, ആറ്റുകാൽ പൊങ്കാല, വരൾച്ച/വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട അടിയന്തര പ്രവർത്തനങ്ങൾ.
പരാതി പരിഹാര സെല്ലിന്റെ നിരീക്ഷണം (1916, ജനമിത്ര, അക്വാലൂം മുതലായവ)
അടിയന്തരാവസ്ഥ, ഗുണനിലവാര പ്രശ്നങ്ങൾ തുടങ്ങിയവയിൽ സ്വീകരിക്കേണ്ട പരിഹാര നടപടികൾ നിർദ്ദേശിക്കുക
ജലവിതരണ, മലിനജല നിർമ്മാർജ്ജന സംവിധാനങ്ങളുടെ O&M ലെ സാങ്കേതിക നവീകരണവുമായി ബന്ധപ്പെട്ട നൂതന, ലഘു പദ്ധതികൾ.
കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി