അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തെക്കുറിച്ച്

ഹെഡ് ഓഫീസിലെ ഭരണ നിർവ്വഹണ വിഭാഗം പ്രധാനമായും കൈകാര്യം ചെയ്യുന്നത് മാനവ ശേഷിയുടെ നിയന്ത്രണമാണ് എല്ലാ വിഭാഗത്തിലുമുള്ള ജീവനക്കാരുമായും ഉദ്യോഗസ്ഥരുമായും (ഭരണ നിർവ്വഹണ & സാങ്കേതിക) ബന്ധപ്പെട്ട വിവരശേഖരണവും, പ്രാബല്യത്തിലുള്ള പ്രത്യേക നിയമങ്ങൾ അനുസരിച്ച് അതിന്റെ അനുവദിച്ച തസ്തികയും അവയുടെ പ്രമോഷനുകളും കാലികമായും വൃത്തിയായും ആയി സൂക്ഷിക്കുന്നു.

അഡ്മിനിസ്ട്രേറ്റീവ് വിംഗിന്റെ സാധാരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നവ
ജീവനക്കാരുടെ കടമകൾ ഉത്തരവാദിത്വങ്ങൾ അധികാരങ്ങൾ ഇവയുമായി ബന്ധപ്പെട്ട ചട്ടങ്ങളിലെയും , വകുപ്പുകളിലെയും, നിയമ ഭേദഗതികൾ രൂപപ്പെടുത്തുക.
അതോറിറ്റിയുടെ ഘടനയിലും അധികാര ക്രമത്തിലും നിർവ്വഹണത്തിലും ആവശ്യമുള്ളപ്പോൾ കാര്യക്ഷമമായ മാറ്റങ്ങൾ വരുത്തുക KWA ബോർഡിന്റെ നിശ്ചയപ്രകാരം പുതിയ ഓഫീസുകളുടെ സ്ഥാപനം, ലയനം, അടച്ചുപൂട്ടൽ എന്നിവയും
എൻട്രി കേഡർ തസ്തികകളുടെ ഒഴിവുകൾ കണ്ടെത്തി കേരള പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്യുക, നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചുള്ള പ്രമോഷൻ തസ്തികകൾ തിരിച്ചറിയുക.
പി‌എസ്‌സിയുടെ ശുപാർശ പ്രകാരം നിയമനം നൽകുക. ട്രാൻസ്ഫർ അപ്പോയിന്റ്‌മെൻറുകൾ പ്രകാരം നിയമന ഉത്തരവുകൾ പുറപ്പെടുവിക്കുക
നിലവിലുള്ള സർക്കാർ ഉത്തരവുകൾ പ്രകാരം പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ടും, പിഎസ്സി സർട്ടിഫിക്കറ്റ് പരിശോധനയും നേടിയ ശേഷം ഓരോ ഉദ്യോഗാർത്ഥികളുടേയും നിയമനങ്ങൾ സ്ഥിരപ്പെടുത്തുക
അർഹരായ കേസുകളിൽ പ്രാരംഭ പരിശീലന കാലയളവ് നീട്ടുകയും, നിയുക്ത തസ്തികകളുമായി ബന്ധപ്പെട്ട് പരിശീലന കാലയളവ് പൂർത്തിയാക്കുന്നതിനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്യുക.
ഓരോ കേഡറിലും സീനിയോറിറ്റി ലിസ്റ്റുകളുടെ തയ്യാറാക്കൽ, നിലവിലുള്ള നിയമങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും അനുസരിച്ച് ഹയ്യർ ഗ്രേഡ് പ്രമോഷനുകളും, നിയുക്ത തസ്തികകളിലേക്ക് നോൺ കേഡർ പ്രമോഷനുകളും.
ഓരോ കേഡറിലും പ്രമോഷനുകൾ രണ്ട് തരത്തിൽ പ്രാബല്യത്തിൽ വരുത്തുന്നു
a. സീനിയോറിറ്റി, യോഗ്യത എന്നിവ അനുസരിച്ച് ഒരേ കേഡറിലെ മികച്ച തസ്തികകളിലേക്കുള്ള ചട്ടങ്ങൾ പ്രകാരം
b. ഓഫീസർ കേഡറിൽ വഹിക്കുന്ന തസ്തികകളിലേക്കുള്ള ഉദ്യോഗാർത്ഥിയുടെ രഹസ്യ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം ഡിപ്പാർട്ട്മെന്റൽ പ്രമോഷൻ കമ്മിറ്റി കണ്ടെത്തിയ യോഗ്യതയും കഴിവും അനുസരിച്ച്.
പ്രത്യേക തസ്തികയിലേ ഔദ്യോഗികസ്ഥാനം വഹിക്കുന്നവർക്ക് അനുസൃതമായി വ്യത്യസ്ത തസ്തികകളിലേക്ക് ജീവനക്കാരെ അനുവദിക്കുക എന്നതാണ് നിർവ്വാഹകതല‌ നിയന്ത്രണത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗം. പൊതുതാൽപര്യമനുസരിച്ച്, ഗവൺമെന്റിന്റ് പുറപ്പെടുവിക്കുന്ന പൊതു സ്ഥലം മാറ്റ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് സുതാര്യമായ രീതിയിലാണ് സ്ഥലം മാറ്റവും, ഉദ്യോഗസ്ഥല നിയമനങ്ങളും നടത്തുന്നത്.
സ്ഥാപനത്തെ ബാധിക്കുന്ന എല്ലാ നയപരമായ കാര്യങ്ങളിലേയും സർക്കാരുമായുള്ള ആശയവിനിമയം അഡ്‌മിനിസ്‌ട്രേറ്റീവ് വിഭാഗം കൈകാര്യം ചെയ്യുന്നു.
KWA ബോർഡിന് മുൻപാകെ സ്ഥാപനവും ജീവനക്കാരുമായും ബന്ധപ്പെട്ട അഡ്മിനിസ്ട്രേഷൻ, എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങളുടെ അജണ്ട തയ്യാറാക്കുകയും സമർപ്പിക്കുകയും ചെയ്യുക.
സ്ഥാപന കാര്യങ്ങളുമായി ബന്ധപ്പെട്ട ഹൈക്കോടതി കേസുകൾ, മനുഷ്യാവകാശ കമ്മീഷൻ കേസുകൾ, വ്യാവസായിക തർക്ക കേസുകൾ, വിവരാവകാശ നിയമം തുടങ്ങിയവ കൈകാര്യം ചെയ്യുന്നത് അഡ്മിനിസ്ട്രേറ്റീവ് വിംഗ് ആണ്
സർക്കാർ ഉത്തരവുകളും അനുസരിച്ച്, ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സേവന, വേതന വ്യവസ്ഥകളും ചട്ടങ്ങളും ഈ വിഭാഗത്തിലൂടെ അതോറിറ്റി നിയന്ത്രിക്കുന്നു.
ജി-സ്പാർക്ക് നടപ്പാക്കൽ
കെ‌സി‌എസ് (സി‌സി‌എ) ചട്ടങ്ങൾ 1960 അനുസരിച്ച് ഡിസിപ്ലിനറി (അച്ചടക്ക) അതോറിറ്റിയായി പ്രവർത്തിക്കാൻ ഓഫീസിന് സൗകര്യമൊരുക്കുക. ആവശ്യമായ അനുജ്ഞകളോടെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾ അനുസരിച്ച് ജീവനക്കാരുടെ പെരുമാറ്റം നിയന്ത്രിക്കുക.
അക്കൗണ്ട്സ് ഓഫീസറുടെ (അഡ്മിനിസ്ട്രേഷൻ & എസ്റ്റാബ്ലിഷ്‌മെന്റ്) കീഴിൽ നാല് ഭാഗങ്ങൾ ഉൾപ്പെടുന്നതാണ് ഹെഡ് ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം

ഒരു സീനിയർ സൂപ്രണ്ട്, ഒരു ജൂനിയർ സൂപ്രണ്ട്, പന്ത്രണ്ട് ക്ലാർക്കുകൾ, രണ്ട് ഓഫീസ് അറ്റൻഡന്റ്മാർ എന്നിവർ ഉൾപ്പെടുന്നതാണ് ഭരണ നിർവ്വാഹക (അഡ്മിനിസ്ട്രേറ്റീവ്) വിഭാഗം  

ഒരു സീനിയർ സൂപ്രണ്ട്, ഒരു ജൂനിയർ സൂപ്രണ്ട്, ആറ് ക്ലർക്ക്, രണ്ട് ഓഫീസ് അറ്റൻഡന്റ്സ് എന്നിവരടങ്ങുന്നതാണ് നിയമന നിർവ്വാഹക (എസ്റ്റാബ്ലിഷ്‌മെന്റ്) & അക്കൗണ്ട്സ് വിഭാഗങ്ങൾ

രണ്ട് ഫെയർ കോപ്പി സൂപ്രണ്ട്മാരും, ആറ് ടൈപ്പിസ്റ്റുകളും, ആഭ്യന്തര സ്വികരണ(inward) വിഭാഗത്തിനും, നാല് ക്ലാർക്കുകൾ, രണ്ട് ഓഫീസ് അറ്റൻഡന്റുകൾ വിതരണ (dispatch) വിഭാഗത്തിലും ഉൾക്കൊള്ളുന്നതാണ് അസ്സൽ പകർപ്പ് (ഫെയർ കോപ്പി) വിഭാഗം

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)