ഹെഡ് ഓഫീസിലെ ഭരണ നിർവ്വഹണ വിഭാഗം പ്രധാനമായും കൈകാര്യം ചെയ്യുന്നത് മാനവ ശേഷിയുടെ നിയന്ത്രണമാണ് എല്ലാ വിഭാഗത്തിലുമുള്ള ജീവനക്കാരുമായും ഉദ്യോഗസ്ഥരുമായും (ഭരണ നിർവ്വഹണ & സാങ്കേതിക) ബന്ധപ്പെട്ട വിവരശേഖരണവും, പ്രാബല്യത്തിലുള്ള പ്രത്യേക നിയമങ്ങൾ അനുസരിച്ച് അതിന്റെ അനുവദിച്ച തസ്തികയും അവയുടെ പ്രമോഷനുകളും കാലികമായും വൃത്തിയായും ആയി സൂക്ഷിക്കുന്നു.
അഡ്മിനിസ്ട്രേറ്റീവ് വിംഗിന്റെ സാധാരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നവ
a. സീനിയോറിറ്റി, യോഗ്യത എന്നിവ അനുസരിച്ച് ഒരേ കേഡറിലെ മികച്ച തസ്തികകളിലേക്കുള്ള ചട്ടങ്ങൾ പ്രകാരം
b. ഓഫീസർ കേഡറിൽ വഹിക്കുന്ന തസ്തികകളിലേക്കുള്ള ഉദ്യോഗാർത്ഥിയുടെ രഹസ്യ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം ഡിപ്പാർട്ട്മെന്റൽ പ്രമോഷൻ കമ്മിറ്റി കണ്ടെത്തിയ യോഗ്യതയും കഴിവും അനുസരിച്ച്.
അക്കൗണ്ട്സ് ഓഫീസറുടെ (അഡ്മിനിസ്ട്രേഷൻ & എസ്റ്റാബ്ലിഷ്‌മെന്റ്) കീഴിൽ നാല് ഭാഗങ്ങൾ ഉൾപ്പെടുന്നതാണ് ഹെഡ് ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം
- കേരള വാട്ടർ അതോറിറ്റിയിലെ എല്ലാ വിഭാഗം ജീവനക്കാരുടെയും അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങൾ
- എസ്റ്റാബ്ളിഷ്മെന്റ് (നിയമന നിർവ്വാഹകണ) വിഭാഗം (ഹെഡ് ഓഫീസിനു കീഴിലുള്ള ജീവനക്കാർ)
- അക്കൗണ്ട്സ് വിഭാഗം (ഹെഡ് ഓഫീസിലെ എല്ലാ അക്കൗണ്ടിംഗ് നടപടിക്രമങ്ങളും)
- അസ്സൽ പകർപ്പ് (fair copy)വിഭാഗം
ഒരു സീനിയർ സൂപ്രണ്ട്, ഒരു ജൂനിയർ സൂപ്രണ്ട്, പന്ത്രണ്ട് ക്ലാർക്കുകൾ, രണ്ട് ഓഫീസ് അറ്റൻഡന്റ്മാർ എന്നിവർ ഉൾപ്പെടുന്നതാണ് ഭരണ നിർവ്വാഹക (അഡ്മിനിസ്ട്രേറ്റീവ്) വിഭാഗം
ഒരു സീനിയർ സൂപ്രണ്ട്, ഒരു ജൂനിയർ സൂപ്രണ്ട്, ആറ് ക്ലർക്ക്, രണ്ട് ഓഫീസ് അറ്റൻഡന്റ്സ് എന്നിവരടങ്ങുന്നതാണ് നിയമന നിർവ്വാഹക (എസ്റ്റാബ്ലിഷ്‌മെന്റ്) & അക്കൗണ്ട്സ് വിഭാഗങ്ങൾ
രണ്ട് ഫെയർ കോപ്പി സൂപ്രണ്ട്മാരും, ആറ് ടൈപ്പിസ്റ്റുകളും, ആഭ്യന്തര സ്വികരണ(inward) വിഭാഗത്തിനും, നാല് ക്ലാർക്കുകൾ, രണ്ട് ഓഫീസ് അറ്റൻഡന്റുകൾ വിതരണ (dispatch) വിഭാഗത്തിലും ഉൾക്കൊള്ളുന്നതാണ് അസ്സൽ പകർപ്പ് (ഫെയർ കോപ്പി) വിഭാഗം