പുതിയ ഐടി സംരംഭങ്ങൾ വഴി വാട്ടർ അതോറിറ്റി സേവനം വീട്ടിൽ ലഭ്യമാകും: മന്ത്രി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: ഭാവിയിൽ പോരാട്ടങ്ങൾ ശുദ്ധജലത്തിനു വേണ്ടിയായിരിക്കുമെന്നും അന്ന് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ കഴിയാതെ പോകുമോ എന്ന ആശങ്ക മുൻകൂട്ടി കാണാനുള്ള കരുതലും അത്തരം അവസ്ഥ സംജാതമാകാത്ത രീതിയിലുള്ള പ്രവർത്തനവുമാണ് വാട്ടർ അതോറിറ്റിയിൽ നിന്നുണ്ടാകേണ്ടതെന്നും ജലവിഭവ വകുപ്പു മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ പറഞ്ഞു. കേരള വാട്ടർ അതോറിറ്റി സമഗ്ര വിവര സാങ്കേതികവിദ്യയിലേക്കു ചുവടു മാറുന്നതിന്റെ ഭാഗമായി ആറു പുതിയ വിവര സാങ്കേതികവിദ്യാ സംരഭങ്ങളുടെ ഉദ്ഘാടനം അതോറിറ്റി ആസ്ഥാന നിർവഹിക്കുകയായിരുന്നു മന്ത്രി.…
First Course by AKWAO Tech
Name of Course: COMPUTER SIMULATION OF WATER SUPPLY SYSTEMS:- A comprehensive learning program on modern methods of water supply system design.Duration: 10hrsExpected participants: AEs and aboveBatch Size: 25 nosAdmission: First come First serve BasisFor Registration Fill the google sheethttps://docs.google.com/forms/d/e/1FAIpQLScTK0q6esLjtbjCD7OHeURyUdXWkW0H62_5eewmDxHht9hT2A/viewform
AKWAO TECH – TRAINING PROGRAM-SESSION-5
സാങ്കേതിക വിഷയങ്ങളിൽ ഓഫീസർമാരുടെ അറിവുകൾ പങ്കു വയ്ക്കുന്നതിനും പുതിയ അറിവുകൾ നേടുന്നതിനും തുടർച്ചയായി Weekly Knowledge Sharing Sessions അക്വ ടെക്നിക്കൽ കമ്മറ്റി സംഘടിപ്പിച്ചു വരുന്നു. ഇതിന്റെ അഞ്ചാമത്തെ സെഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. തംപി എസ് നയിക്കുന്നു.?വിഷയം : Pumps and Motors, Pump House Maintenance & Energy Saving Options ?Time 7.30 pm?Date 19/6/2021?Linkhttps://meet.google.com/rin-jjsq-qfn
അക്വ വാക്സിൻ ചലഞ്ച്
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വാക്സിൻ ചലഞ്ചിന്റെ പേരിൽ അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് ‘അക്വ’ സ്വരൂപിച്ച ആറ് ലക്ഷത്തി നാൽപ്പത്തിയെണ്ണായിരത്തി അഞ്ഞൂറ് (6,48,500/-) രൂപയുടെ ചെക്ക് ബഹു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ ബാലഗോപാലിനെ അക്വ സംസ്ഥാന സെക്രട്ടറി ശ്രീ സന്തോഷ് കുമാർ ഇ എസ് ഏൽപ്പിച്ചു. തദവസരത്തിൽ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് ശ്രീ പി.കരുണാകരൻ, അക്വ സംസ്ഥാന പ്രസിഡന്റ് ശ്രീ സുരേഷ്…
വാട്ടർ അതോറിറ്റിയുടെ ഏഴു ഗുണനിലവാര പരിശോധനാ ലാബുകൾക്ക് ദേശീയ അംഗീകാരം
കേരള വാട്ടർ അതോറിറ്റിയുടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലാ കുടിവെള്ള ഗുണനിലവാര പരിശോധനാ ലാബുകൾക്ക് ദേശീയ അക്രഡിറ്റേഷൻ ബോർഡിന്റെ (NABL) അംഗീകാരം ലഭിച്ചു. 2017ൽ ഇൗ അംഗീകാരം ലഭിച്ച എറണാകുളത്തെ ക്വാളിറ്റി കൺട്രോൾ സ്റ്റേറ്റ് റഫറൽ ഇൻസ്റ്റിറ്റ്യൂട്ടിനു പുറമെ കോഴിക്കോട് ജില്ലയിൽ മലാപ്പറമ്പിലും എറണാകുളം ജില്ലയിൽ ആലുവയിലും പ്രവർത്തിക്കുന്ന ജില്ലാ ലാബുകൾക്ക് കഴിഞ്ഞ മാസം അക്രഡിറ്റേഷൻ ലഭ്യമായിരുന്നു. കേരളത്തിൽ ദേശീയ അക്രിഡിറ്റേഷനുള്ള ഒന്നിലധികം കുടിവെള്ള പരിശോധനാ ലാബറട്ടറികൾ…
വാട്ടർ അതോറിറ്റി ഗുണനിലവാര പരിശോധനാ ലാബുകൾക്ക് ദേശീയ അംഗീകാരം
കേരളാ വാട്ടര്‍ അതോറിറ്റിയുടെ എറണാകുളം, കോഴിക്കോട് ജില്ലാ കുടിവെള്ള ഗുണനിലവാര പരിശോധനാ ലാബറട്ടറികള്‍ക്ക് ദേശീയ അക്രഡിറ്റേഷന്‍ ബോർഡിന്റെ (NABL) ISO/IEC 17025 : 2017) അംഗീകാരം ലഭിച്ചു. 2017-ല്‍ ഈ അംഗീകാരം ലഭിച്ച എറണാകുളത്തെ ക്വാളിറ്റി കൺട്രോൾ സ്റ്റേറ്റ് റഫറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു പുറമെ കോഴിക്കോട് ജില്ലയില്‍ മലാപ്പറമ്പിലും എറണാകുളം ജില്ലയില്‍ ആലുവയിലും പ്രവർത്തിക്കുന്ന ജില്ലാ ലാബുകളാണ് ഇപ്പോള്‍ അക്രഡിറ്റേഷന്‍ നേടിയത്. കൂടാതെ മറ്റ് ആറു ജില്ല ലാബുകളുടെയും അക്രഡിറ്റഷന്‍ നടപടികള്‍…
വാട്ടർ അതോറിറ്റി ഉപഭോക്താക്കൾക്ക് മൊബൈൽ നമ്പർ ലിങ്ക് ചെയ്യാം
കേരള വാട്ടർ അതോറിറ്റി ഉപഭോക്താക്കളുടെ കൺസ്യൂമർ നമ്പർ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സൗകര്യം അതോറിറ്റിയുടെ ഇ പേയ്മെന്റ് വെബ്‌സൈറ്റിൽ https://epay.kwa.kerala.gov.in/ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് സ്വയം ഈ സൗകര്യം ഉപയോഗിച്ച് മൊബൈൽ നമ്പറുകൾ റജിസ്റ്റർ ചെയ്യാവുന്നതാണ്. കൺസ്യൂമർ നമ്പർ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്താൽ ക്വിക് പേ സംവിധാനത്തിലൂടെ, മൊബൈൽ നമ്പർ മാത്രമുപയോഗിച്ച് വേഗത്തിൽ വാട്ടർ ചാർജ് അടക്കാൻ സാധിക്കും. കൂടാതെ ബിൽ വിവരങ്ങൾ കൃത്യമായി ഈ നമ്പറിൽ എസ്എംഎസ്…



Kerala’s nodal agency for Drinking Water supply and Sewerage Services