അക്വ വാക്സിൻ ചലഞ്ച്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വാക്സിൻ ചലഞ്ചിന്റെ പേരിൽ അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് ‘അക്വ’ സ്വരൂപിച്ച ആറ് ലക്ഷത്തി നാൽപ്പത്തിയെണ്ണായിരത്തി അഞ്ഞൂറ് (6,48,500/-) രൂപയുടെ ചെക്ക് ബഹു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ ബാലഗോപാലിനെ അക്വ സംസ്ഥാന സെക്രട്ടറി ശ്രീ സന്തോഷ് കുമാർ ഇ എസ് ഏൽപ്പിച്ചു. തദവസരത്തിൽ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് ശ്രീ പി.കരുണാകരൻ, അക്വ സംസ്ഥാന പ്രസിഡന്റ് ശ്രീ സുരേഷ് കെ എന്നിവർ സന്നിഹിതരായിരുന്നു.
Read More

വാട്ടർ അതോറിറ്റിയുടെ ഏഴു ഗുണനിലവാര പരിശോധനാ ലാബുകൾക്ക് ദേശീയ അംഗീകാരം

കേരള വാട്ടർ അതോറിറ്റിയുടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലാ കുടിവെള്ള ​ഗുണനിലവാര പരിശോധനാ ലാബുകൾക്ക് ദേശീയ അക്രഡിറ്റേഷൻ ബോർഡിന്റെ (NABL) അംഗീകാരം ലഭിച്ചു. 2017ൽ ഇൗ അംഗീകാരം ലഭിച്ച എറണാകുളത്തെ ക്വാളിറ്റി കൺട്രോൾ സ്റ്റേറ്റ് റഫറൽ ഇൻസ്റ്റിറ്റ്യൂട്ടിനു പുറമെ കോഴിക്കോട് ജില്ലയിൽ മലാപ്പറമ്പിലും എറണാകുളം ജില്ലയിൽ ആലുവയിലും പ്രവർത്തിക്കുന്ന ജില്ലാ ലാബുകൾക്ക് കഴിഞ്ഞ മാസം അക്രഡിറ്റേഷൻ ലഭ്യമായിരുന്നു. കേരളത്തിൽ ദേശീയ അക്രിഡിറ്റേഷനുള്ള ഒന്നിലധികം കുടിവെള്ള പരിശോധനാ ലാബറട്ടറികൾ വാട്ടർ അതോറിറ്റിക്ക് മാത്രമാണുള്ളത്.കുടിവെള്ള ഗുണനിലവാര പരിശോധനയ്ക്ക് […]
Read More

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)