അമൃത് പദ്ധതികൾ

കേരളത്തിലെ 9 നഗരങ്ങളിലുള്ള ജലവിതരണത്തിലും മലിനജല നിർമ്മാർജ്ജനത്തിനും അടൽ മിഷൻ ഫോർ റെജുവനേഷൻ ആന്റ് അർബൻ ട്രാൻസ്ഫോർമേഷൻ (AMRUT) പ്രകാരം പദ്ധതികൾ നടപ്പാക്കാൻ ജല അതോറിറ്റിയെ ചുമതലപ്പെടുത്തി. ജല അതോറിറ്റി - ജലവിതരണ പദ്ധതികൾ‌ 6 കോർപ്പറേഷനുകളിലും (തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ) 3 മുനിസിപ്പാലിറ്റികളിലും (ആലപ്പുഴ, ഗുരുവായൂർ, പാലക്കാട്) വ്യാപിച്ചു കിടക്കുന്നു. തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപ്പറേഷനുകളിൽ ജല അതോറിറ്റി AMRUTയുടെ കീഴിൽ മലിനജല പ്രവർത്തനങ്ങൾ നടത്തുന്നു.

മൊത്തം പ്രോജക്റ്റ് ഫണ്ട് യഥാക്രമം 50: 30: 20 ഷെയറായി കേന്ദ്ര, സംസ്ഥാന, അതത് അർബൻ ലോക്കൽ ബോഡികൾക്കിടയിൽ വിഭജിച്ചിരിക്കുന്ന തരത്തിലാണ് ഫണ്ടിംഗ് രീതി. മേൽപ്പറഞ്ഞ നഗരങ്ങളിലെ 168 ജലവിതരണ പദ്ധതികളും (1112.44 കോടി രൂപ) 115 മലിനജല നിർമ്മാർജ്ജന പദ്ധതികളും (208.10 കോടി രൂപ) ജല അതോറിറ്റി നടപ്പാക്കുന്നു. മൊത്തം ഭരണപരമായ അനുമതിക്കായി 1320.54 കോടി രൂപയുമാണുള്ളത്.

അടൽ മിഷൻ ഫോർ റെജുവനേഷൻ ആന്റ് അർബൻ ട്രാൻസ്ഫോർമേഷൻ (AMRUT) കിഴിൽ നടക്കുന്ന പദ്ധതികൾ പ്രധാനമായും ജലശുദ്ധികരണ ശാലകളുടെയും ഉന്നതതല ജലസംഭരണികളുടെയും നിർമ്മാണം, കേടായ പൈപ്പ് ലയിനുകൾ മാറ്റി സ്ഥാപിക്കുക, പുതിയ ലൈനുകൾ സ്ഥാപിക്കുക, ജല ഉപഭോഗം കൂടിയ കണക്ഷനുകളിൽ സ്മാർട്ട് / ഫ്ലോ മീറ്ററുകൾ ഘടിപ്പിക്കുക, പുതിയ കണക്ഷനുകൾ നൽകുക മുതലായവയാണ്. തിരുവനന്തപുരം നഗരത്തിലെ മലിന ജല നിർമ്മാർജ്ജന പദ്ധതികളിൽ നിലവിലുള്ള ശൃംഖലയുടെ പുനഃസ്ഥാപനം, സേവനം എത്തിച്ചേരാത്ത മേഖലകളിൽ പുതിയ ശൃംഖലകളുടെ സ്ഥാപനം, പുതിയ പമ്പ് ഹൗസുകളുടെ നിർമ്മാണവും പമ്പിങ് ശൃംഖലയുടെയും വിതരണ ശൃംഖലയുടെയും സ്ഥാപനം , മുട്ടത്തറയിലെ മലിനജല നിർമ്മാർജ്ജന ശാലയിലെ മാലിന്യ നിർമ്മാലർജന യൂണിറ്റിന്റെ നിർമ്മാണം, കൂടാതെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 5 MLDവികേന്ദ്രികൃത മലിനജല നിർമ്മാർജ്ജന ശാല, കൊല്ലം കോർപ്പറേഷനിലെ കുരീപ്പുഴ 12 MLD, കൊച്ചി കോർപ്പറേഷനിലെ 5 MLD എന്നീ മലിനജല നിർമ്മാർജ്ജന ശാലകളുടെ നിർമ്മാണവും പെടുന്നു.

1
A S Received
1
T S Received
1
Tendered
1
Work Arranged
1
Completed

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)