ഇത്തവണ ഒാണക്കാലത്ത് എങ്ങോട്ടേക്കാണ് യാത്ര?
തേയിലത്തോട്ടങ്ങൾ കഥ പറയുന്ന, കുളിരുറയുന്ന, പ്രശാന്തസുന്ദരമായ മൂന്നാറിലേക്കാണോ?
മൂന്നാർ യാത്രികരേ, യാത്രാവേളയിൽ എവിടെ തങ്ങുമെന്നു തീരുമാനിക്കുംമുൻപ് വാട്ടർ അതോറിറ്റിയുടെ മൂന്നാർ ഗസ്റ്റ് ഹൗസിനെപ്പറ്റി അറിയൂ.. പുനരുദ്ധാരണത്തിനു ശേഷം കൂടുതൽ സൗകര്യങ്ങളൊരുക്കി, സഞ്ചാരികളെ കാത്തിരിക്കുകയാണ് വാട്ടർ അതോറിറ്റി മൂന്നാർ ഗസ്റ്റ് ഹൗസ്. മൂന്നാറിൽ നിലവിൽ ലഭ്യമായതിൽ ഏറ്റവും ഉയരത്തിലുള്ള താമസസ്ഥലമാണിത്. മൂന്നാർ ടൗണിന്റെയും ഡാമിന്റെയും ഏറ്റവും ഉയരത്തിലുള്ള വ്യൂ ആണ് ഇവിടെനിന്നു ലഭ്യമാകുന്നത്. മാട്ടുപ്പെട്ടി, കാന്തല്ലൂർ, മറയൂർ തുടങ്ങിയ ഡെസ്റ്റിനേഷനുകളിലേക്ക് ഇവിടെനിന്ന് യാത്രയും ഏറെ എളുപ്പമാണ്.
പുതുതായി നിർമിച്ച ഒരു ഡീലക്സ് റൂമും മൂന്നു ഡബിൾ റൂമും ഉൾപ്പെടെ ആകെ ഏഴു മുറികൾ പൊതുജനങ്ങൾക്ക് താമസത്തിനായി തുറന്നിട്ടുണ്ട്. മികച്ച സൗകര്യങ്ങളോടെ, കുറഞ്ഞ നിരക്കിലുള്ള താമസമാണ് ആഗ്രഹിക്കുന്നതെങ്കിൽ, വാട്ടർ അതോറിറ്റി ഗസ്റ്റ് ഹൗസ് മികച്ച അനുഭവമായിരിക്കും നിങ്ങൾക്ക് സമ്മാനിക്കുക.
നിരക്കുകൾ ചുവടെ
1. പുതുതായി നിർമ്മിച്ച മുറികൾ
ഡീലക്സ് മുറി -1
വിസ്തീർണം – 273.50 (ച.അടി)
പ്രതിദിന നിരക്ക് – ₹ 2800
ഡബിൾ മുറി ക്ലാസ് B -1
വിസ്തീർണം – 228.48 (ച.അടി)
പ്രതിദിന നിരക്ക് – ₹ 1800
ഡബിൾ മുറി ക്ലാസ് C -2
വിസ്തീർണം – 160 (ച.അടി)
പ്രതിദിന നിരക്ക് – ₹ 1500
2. നവീകരിച്ച മുറികൾ
ഡബിൾ മുറി – ക്ലാസ് A – 2
വിസ്തീർണം – 271 (ച.അടി)
പ്രതിദിന നിരക്ക് – ₹ 2200
സിംഗിൾ മുറി -1
വിസ്തീർണം – 125.90 (ച.അടി)
പ്രതിദിന നിരക്ക് – ₹ 1200
ബുക്കിങ്ങിനായി ഫോൺ നമ്പർ- 8289940602
ഇമെയിൽ – phsdnadimaly@gmail.com
See less



Kerala’s nodal agency for Drinking Water supply and Sewerage Services