കിടപ്പുമുറിയിലിരുന്ന് ചൂടുകോഫിയും കയ്യിൽപ്പിടിച്ച് ചെറുതോണി ഡാമിന്റെ മനോഹരമായ കാഴ്ചയിൽ അലിഞ്ഞാലോ? ഒപ്പം, ചെറുതോണിയിൽ ഇടുക്കി ഡാമിന്റെ മനംമയക്കുന്ന കാഴ്ചകളും കാണാം. അതല്ലെങ്കിൽ, ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ഗാഢനിശബ്ദതയിൽ അന്തിയുറങ്ങാൻ പൈനാവിലേക്ക് യാത്ര പോയാലോ? രണ്ടിടത്തും സുഖപ്രദമായ താമസമൊരുക്കാൻ ഇനി വാട്ടർ അതോറിറ്റിയുടെ ഗസ്റ്റ് ഹൗസ് സജ്ജം. പൊതുജനങ്ങൾക്ക് ഇടുക്കിക്കാഴ്ചകൾ കണ്ട്, കുറഞ്ഞ നിരക്കിലും ഏറെ സൗകരങ്ങളോടെയും വാട്ടർ അതോറിറ്റി ചെറുതോണിയിലും പൈനാവിലുമായി പുതുതായി നിർമിച്ച ഗസ്റ്റ് ഹൗസുകളിൽ താമസിക്കാം. ജൂലൈ ഒന്നു മുതലാണ് ഗസ്റ്റ് ഹൗസുകൾ പ്രവർത്തനമാരംഭിക്കുന്നത്.
വാട്ടർ അതോറിറ്റി ചെറുതോണി ഗസ്റ്റ് ഹൗസ് സൗകര്യങ്ങളും ദൈനംദിന നിരക്കും(രൂപയിൽ)
രണ്ട് എസി സ്യൂട്ട് റൂമുകൾ- 3000
ഒരു ഡബിൾ റൂം ക്ലാസ് എ — 1000
രണ്ടു ഡബിൾ റൂം ക്ലാസ് ബി –800
ഒരു സിംഗിൾ റൂം ക്ലാസ് എ — 750
നൂറുപേരെ ഉൾക്കൊള്ളുന്ന കോൺഫറൻസ് ഹാൾ — 10000
പൈനാവ് ഗസ്റ്റ് ഹൗസ് സൗകര്യങ്ങളും ദൈനംദിന നിരക്കും(രൂപയിൽ)
മൂന്ന് എസി സ്യൂട്ട് റൂമുകൾ — 3000
ഒരു ഡബിൾ റൂം ക്ലാസ് എ — 1000
ഒരു ഡബിൾ റൂം ക്ലാസ് ബി — 800
നിലവിൽ ഒാൺലൈൻ ബുക്കിങ് സൗകര്യമില്ല.
ബുക്കിങ്ങിനായി
● Phone: 8547638464
● Email: ibkwaidukki@gmail.com



Kerala’s nodal agency for Drinking Water supply and Sewerage Services