ജലജീവൻ: 5.16 ലക്ഷം കുടിവെള്ള കണക്ഷനുകൾക്കു കൂടി ഭരണാനുമതി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ള കണക്ഷൻ നൽകാനായി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതി വഴി, 2020-21ലെ രണ്ടാംഘട്ടത്തിൽ 5.16 ലക്ഷം കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനായുള്ള 2313.11 കോടി രൂപയുടെ പദ്ധതികൾക്ക് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി ലഭിച്ചു. 611 അംഗൻവാടികൾക്ക് കുടിവെള്ള കണക്ഷൻ നൽകാനായി 61 ലക്ഷം രൂപയും കുടിവെള്ള ഗുണനിലവാര പ്രശ്നങ്ങളുള്ള പ്രദേശങ്ങൾക്ക് താൽക്കാലിക പരിഹാരം ലഭ്യമാക്കാനായി 2.85 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടമായി 16.48 ലക്ഷം…