Last Updated on

Jal Jeevan Mission

Consumer Services

Pay Online BBPS

Consumer Grievances

Quick Pay

Online Services


ഉപഭോക്താക്കൾക്ക് വെള്ളക്കരം അടയ്ക്കാൻ ഓൺലൈൻ സംവിധാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നിലവിലിരിക്കുന്ന സാഹചര്യത്തിൽ, ക്യാഷ് കൗണ്ടറുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് വെള്ളക്കരം അടയ്ക്കാൻ ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാന്നെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ഓൺലൈൻ വഴി വെള്ളക്കരമടയ്ക്കാൻ https://epay.kwa.kerala.gov.in/ എന്ന ലിങ്ക് സന്ദർശിക്കണം. ഓൺലൈൻ പണമിടപാട് സംബന്ധിച്ച സംശയങ്ങൾ തീർക്കാൻ 8547638282, 8547001220 എന്നീ ഫോൺ നമ്പരുകളിൽ വിളിക്കാം.

ബിൽ തീയതി മുതൽ 30 ദിവസം വരെ, ഭാരത് ബിൽ പേ സംവിധാനം വഴി പേടിഎം, പൈസ പേ, ഗൂഗിൾ പേ തുടങ്ങിയ ഓൺലൈൻ സേവന കേന്ദ്രങ്ങൾ വഴിയും അധികചാർജില്ലാതെ എടി എം കാർഡ് വഴി വെള്ളക്കരം അടയ്ക്കാനാകും.

വെള്ളക്കരം ഓണ്‍ലൈന്‍ ആയി അടയ്ക്കുന്ന ഉപഭോക്താക്കള്‍ക്ക് ബില്‍ തുകയുടെ ഒരു ശതമാനം കിഴിവ് വാട്ടർ അതോറിറ്റി നൽകുന്നുണ്ട്.  ഒരു ബില്ലില്‍ പരമാവധി നൂറു രൂപയായിരിക്കും ഇത്തരത്തില്‍ കുറച്ചു നല്‍കുന്നത്. വ്യാവസായിക കണക്ഷനുകളുടെ ബില്ലുകൾ, മറ്റു കണക്ഷനുകളുടെ 2000 രൂപയില്‍ കൂടുതല്‍ വരുന്ന ബില്ലുകൾ എന്നിവയുടെ അടവ് ഓണ്‍ലൈന്‍ വഴി മാത്രമാണ് സ്വീകരിക്കുന്നത്.

നിലവിൽ മീറ്റർ റീഡിങ് എടുക്കുന്ന പ്രവൃത്തി നിർത്തിവച്ചിരിക്കുന്നതിനാൽ മുൻ ശരാശരി ഉപഭോഗം കണക്കാക്കി ബിൽ തയാറാക്കും. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് സാധാരണ നിലയിലേക്കു മടങ്ങുമ്പോൾ മീറ്റർ റീഡിങ് എടുത്ത ശേഷം ബില്ലുകൾ പുനർനിർണയിച്ചു നൽകും. കോവിഡ്- 19 പശ്ചാത്തലത്തിൽ സർക്കാർ നിർദേശമനുസരിച്ച്  വെള്ളക്കരമടയ്ക്കാൻ മാർച്ച് 24 മുതൽ ഒരു മാസത്തെ സാവകാശവും നൽകുന്നുണ്ട്. ഈ കാലയളവിൽ ബില്ലുകളിൻമേൽ പിഴ ഈടാക്കില്ലെന്നും വാട്ടർ അതോറിറ്റി അറിയിച്ചു. വാട്ടർ അതോറിറ്റിയെ സംബന്ധിച്ച പൊതു പരാതികൾ 1916 എന്ന ടോൾ ഫ്രീ നമ്പരിൽ അറിയിക്കാം.

ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതും പരാതികൾ പരിഹരിക്കുന്നതിനുമായി കേരള വാട്ടർ അതോറിറ്റിയിൽ ജനകീയ അദാലത്ത്

താങ്കളുടെ പങ്കാളിത്തം ഉറപ്പാക്കുക

എല്ലാ ജില്ലകളിലും മാർച്ച് മാസത്തിൽ അദാലത്തുകൾ നടക്കും. ജലവിഭവ വകുപ്പുമന്ത്രി ശ്രീ. കെ. കൃഷ്ണന്‍ കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് ജില്ലാതല റവന്യൂ അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്. വെള്ളം കിട്ടാത്ത കാലയളവിലെയും മീറ്റര്‍ പ്രവര്‍ത്തനരഹിതമായ കാലയളവിലെയും വെള്ളക്കരം കണക്കാക്കല്‍, വെള്ളക്കര കുടിശികയിലെ പിഴ, ഗാര്‍ഹിക-ഗാര്‍ഹികേതര കണക്ഷനുകളിലെ ബില്ലിംഗ് അപാകതകള്‍, മീറ്റര്‍ പ്രവര്‍ത്തിക്കാത്തതുമായി ബന്ധപ്പെട്ടവ, നിലവില്‍ രേഖകള്‍ ഇല്ലാത്ത കണക്ഷനുകള്‍, റവന്യു റിക്കവറി നേരിടുന്നവര്‍, തീരുമാനമാകാതെ കിടക്കുന്ന പരാതികള്‍, കോടതി വ്യവഹാരത്തിലുള്ള പരാതികള്‍, ചോര്‍ച്ചാ ആനുകൂല്യം തുടങ്ങിയ, വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അദാലത്തുകളില്‍ പങ്കെടുക്കാം. സര്‍ക്കാര്‍ ഓഫിസുകള്‍ക്കും അദാലത്ത് പ്രയോജനപ്പെടുത്താം.

Continue reading

Water authority to increase capacity of Aruvikkara dam

Thiruvananthapuram: The city residents are yet to forget the water scarcity they faced last summer. The Kerala water authority had to bring water from Neyyar dam to Aruvikkara through a canal to quench the thirst of the city.Though the city received abundant rain in the south west and north east monsoon seasons, KWA was unable to initiate adequate steps to store more water.Now, the KWA has initiated steps to conduct a pilot study to improve the capacity of Aruvikkara dam.

Continue reading


Kerala Water Authority begins disconnection drive in Kozhikode

The drive was initiated to avoid revenue leakage and to improve income generation. The drive commenced under the four squads constituted under the officials in the KWA (PH division) Kozhikode and its three sub division offices of Sub division I, Sub division II and RW subdivision. The squads are headed...

Continue reading

Kerala Water authority goes green

Chief minister Pinarayi Vijayan said that state is heading for the most severe drought in its history. He was speaking after inaugurating the environment-friendly building (central control unit) of Kerala Water Authority at Vellayambalam. The CM also inaugurated Janamitra, an online monitoring facility by KWA for complaint redressal. “We haven’t...

KWA Speaks