KWAയുടെ വിജിലൻസ് വിംഗിന്റെ പ്രവർത്തനങ്ങൾ

കെ‌ഡബ്ല്യുഎയുടെ വിജിലൻസ് വിഭാഗം ടെക്കിനിക്കൽ മെമ്പറുടേയും ചീഫ് എഞ്ചിനീയറുടെയും (എച്ച്ആർഡി & ജിഎൽ) നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തുകയും, അന്വേഷണ റിപ്പോർട്ട് വിജിലൻസ് കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കുകയും ശേഷം അംഗീകൃത വിജിലൻസ് കമ്മിറ്റി ശുപാർശകൾ അനുസരിച്ച് നടപടിയെടുക്കുകയും ചെയ്യുക എന്നതാണ് വിജിലൻസ് വിഭാഗത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ. KWA പ്രവൃത്തികൾ, സാങ്കേതിക ക്രമക്കേടുകൾ, സാമ്പത്തിക ദുരുപയോഗം, പോലീസ് കേസുകൾ, VACB കേസുകൾ, സർക്കാരിൽ നിന്ന് നേരിട്ട് കൈമാറിയ ആരോപണങ്ങൾ, മാനേജിംഗ് ഡയറക്ടർ പരാമർശിക്കുന്ന മറ്റ് എല്ലാ നിവേദനങ്ങൾ എന്നിവയാണ് ഈ വിഭാഗം കൈകാര്യം ചെയ്യുന്നത്.

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content