കേരളത്തിലുടനീളമുള്ള KWAയുടെ 70 ജലവിതരണ പദ്ധതികൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFB) ഇതുവരെ 4428.763 കോടി ധനസഹായം അനുവദിച്ചു. ഇതിൽ അറുപത് പ്രധാന കുടിവെള്ള പദ്ധതികൾക്കായി 4046.12 കോടി രൂപയും, പഴയതും കേടായതുമായ പത്ത് പൈപ്പ് ലൈൻ പ്രോജക്ടുകൾക്ക് അവ മാറ്റുന്നതിനായി 382.64 കോടി രൂപയും ആണ് വകയിരുത്തിയിരിക്കുന്നത്. പരമാവധി വീടുകളിൽ ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള യത്‌നങ്ങൾ സംസ്ഥാനത്തൊട്ടാകെ കേരള വാട്ടർ അതോറിറ്റി നടപ്പാക്കുന്നു.

KIIFB ഫണ്ടിംഗിന് കീഴിൽ നിർമ്മാണത്തിനുള്ള പ്രധാന കുടിവെള്ള പദ്ധതികളിൽ ഉൽപാദന ഘടകങ്ങളായ ഇൻടേക്ക് വെൽ, റോ വാട്ടർ പമ്പിംഗ് മെയിൻ, പമ്പ് ഹൗസ്, ട്രാൻസ്ഫോർമർ, WTP, ലാബ് മുതലായവയും. ട്രാൻസ്മിഷൻ ശൃംഖലയിലെ ക്ലിയർ വാട്ടർ പമ്പിംഗ് മെയിൻ, ബൂസ്റ്റർ സ്റ്റേഷനുകൾ, OHSRs, GLSRs തുടങ്ങിയവയും. വിതരണ ശൃംഖലാ ഘടകങ്ങൾ ആയ വിതരണ മെയിനുകൾ, റൈഡർ മെയിനുകൾ, സേവന ലൈനുകൾ എന്നിവ ഉൾപ്പടെ നിലവിലുള്ള സ്കീമുകളുടെ വർദ്ധനവും പുനഃസ്ഥാപനവും പദ്ധതിയിൽ പെടുന്നു.
255 പാക്കേജുകളിലായാണ് പദ്ധതികൾ നടപ്പാക്കുന്നത്. കേരള വാട്ടർ അതോറിറ്റിക്ക് 154 പാക്കേജുകൾ (1920.28 കോടി രൂപ) നൽകിയിട്ടുണ്ട്. ഇതിൽ 134 പാക്കേജുകൾ (1385.87 കോടി രൂപ) ഇപ്പോൾ ക്രമീകരിച്ചിട്ടുണ്ട്. 23 പാക്കേജുകൾ ഇതുവരെ പൂർത്തിയാക്കി, ബാക്കിയുള്ളവ വിവിധ ഘട്ടങ്ങളിലാണ്. കാലികമായ ചെലവ് Rs. 614.565 കോടിയാണ്.
KWA യിലെ KIIFB പദ്ധതികൾ | |||||||||||
Sl No. | KIIFB പദ്ധതികൾ | KIIFB അംഗീകൃത പ്രോജക്ടുകൾ | KIIFB മൂല്യനിർണ്ണയത്തിന് കീഴിലുള്ള പദ്ധതികൾ | ||||||||
No of projects | Amount Rs. In crore | No. of Packages | No of packages tendered | Tendered Amt Rs. In crore | No of agreement executed packages | Agreement executed Amt Rs. In crore | No of completed packages | No of projects | Amount Rs. In crore | ||
1 | 2016-17 Major projects | 23 | 1257.10 | 66 | 54 | 826.83 | 51 | 747.7 | 18 | ||
2 | 2016-17 Replacement of transmission mains in 11 Circles | 10 | 382.640 | 86 | 51 | 193.45 | 41 | 126.67 | 5 | 1 | 32.44 |
3 | 2017-18 Major projects | 35 | 2468.616 | 93 | 47 | 851.37 | 40 | 480.77 | 1 | 36.1 | |
4 | 2018-19 Major projects | 2 | 320.407 | 10 | 2 | 48.63 | 2 | 30.73 | |||
Total | 70 | 4428.763 | 255 | 154 | 1920.28 | 134 | 1385.87 | 23 | 2 | 68.54 |