ലോക്ഡൗൺ: വാട്ടർ അതോറിറ്റി ടാങ്കർ വഴി എത്തിച്ചത് 38.23 ലക്ഷം ലിറ്റർ കുടിവെള്ളം
സംസ്ഥാനത്ത് രണ്ടാംഘട്ട ലോക്ക്ഡൗൺ തുടരുമ്പോൾ, ആദ്യമൂന്നുദിവസങ്ങളിൽ സിഎഫ്എൽടിസികളും കോവിഡ് ചികിൽസാകേന്ദ്രങ്ങളുമുൾപ്പെടെയുള്ള അവശ്യകേന്ദ്രങ്ങളിൽ 38.23 ലക്ഷം ലിറ്റർ കുടിവെള്ളം ടാങ്കർ ലോറി വിതരണം ചെയ്ത് വാട്ടർ അതോറിറ്റി. ഇതുകൂടാതെ ആവശ്യക്കാർക്ക് കാനുകൾ വഴിയും ജലവിതരണം നടത്തുന്നു. സംസ്ഥാനത്ത് പ്രതിദിനം 3000 ദശലക്ഷം ലിറ്റർ കുടിവെള്ളമാണ് വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ വഴി വിതരണം ചെയ്യുന്നത്. കഴിഞ്ഞ നാലു ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ട, കുടിവെള്ള ദൗർലഭ്യവും ചോർച്ചകളും സംബന്ധിച്ചുള്ള 1836 പരാതികളിൽ 1533…



Kerala’s nodal agency for Drinking Water supply and Sewerage Services