‘ഇ-ടാപ്പ്’: ജലജീവൻ കണക്ഷനുകൾക്കായി വാട്ടർ അതോറിറ്റിയുടെ വെബ് ആപ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമീണമേഖലയിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ എത്തിക്കാനായി നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയിൽ, വാട്ടർ അതോറിറ്റി മുഖേന നൽകുന്ന കണക്ഷനുകളുടെ നടപടിക്രമങ്ങൾ ലളിതമാക്കാൻ മൊബൈൽ സൗഹൃദ വെബ് ആപ്ലിക്കേഷൻ വികസിപ്പിച്ചു. വാട്ടർ അതോറിറ്റി ഐടി വിഭാഗം രൂപകൽപ്പന ചെയ്ത ഇ-ടാപ്പ് (e-TAPP) എന്ന മൊബൈൽ സൗഹൃദ വെബ് ആപ്പ് വഴിയാണ് ജലജീവൻ കണക്ഷനുകൾ അനുവദിക്കുന്നത്. ആധാർ കാർഡും മൊബൈൽ നമ്പർ പേര്, അഡ്രസ്സ് എന്നിവ മാത്രമാണ് ഉപഭോക്താവിൽനിന്ന്…