കുടിവെള്ള ചാർജ് കുടിശ്ശിക തീർപ്പാക്കാൻ ആംനെസ്റ്റി പദ്ധതിയുമായി വാട്ടർ അതോറിറ്റി

തിരുവനന്തപുരം: റവന്യു കുടിശ്ശിക പിരിക്കാനുള്ള തീവ്രയജ്ഞത്തിന്റെ ഭാ​ഗമായി, ഉപഭോക്താക്കൾക്ക് ഒട്ടേറെ ആനുകൂല്യങ്ങൾ നൽകിക്കൊണ്ട് കേരള വാട്ടർ അതോറിറ്റി ഒാ​ഗസ്റ്റ് 15 വരെ ആംനെസ്റ്റി പദ്ധതി നടപ്പാക്കുന്നു. ഊർജിത കുടിശ്ശിക നിവാരണത്തിന്റെ ഭാ​ഗമായി വാട്ടർ അതോറിറ്റി സമർപ്പിച്ച ആംനെസ്റ്റി പദ്ധതി മാർ​ഗരേഖ അം​ഗീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. എല്ലാ വിഭാ​ഗം ഉപഭോക്താക്കൾക്കുമായി അവതരിപ്പിച്ചിട്ടുള്ള ആംനെസ്റ്റി പദ്ധതിപ്രകാരം തീർപ്പാക്കുന്ന കണക്ഷനുകൾക്ക്, കുടിശ്ശികത്തുകയുടെ 50 ശതമാനം തുക അടച്ച് കണക്ഷൻ നിലനിർത്താൻ കഴിയും. ബാക്കി…
Read More

അവധിദിനത്തിൽ വാട്ടർ അതോറിറ്റി തീർപ്പാക്കിയത് 5768 ഫയലുകൾ

ഞായറാഴ്ച പ്രവൃത്തി ദിവസമാക്കി കേരള വാട്ടർ അതോറിറ്റിയിൽ നടന്ന പ്രത്യേക ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയിൽ സംസ്ഥാനത്തൊട്ടാകെയുള്ള ഒാഫിസുകളിലായി തീർപ്പാക്കിയത് 5768 ഫയലുകൾ. ആയിരത്തിയഞ്ഞൂറിലേറെ ജീവനക്കാർ ഫയൽ തീർപ്പാക്കലിനായി അവധിദിനത്തിൽ ജോലിക്കെത്തി. കേന്ദ്ര കാര്യാലയത്തിലാണ് ഏറ്റവും കൂടുതൽ ഫയലുകൾ തീർപ്പാക്കിയത്- 2276 എണ്ണം. അതിൽത്തന്നെ1780 ഫയലുകൾ തീർപ്പാക്കിയ എസ്റ്റാബ്ലിഷ്മെന്റ് വിഭാ​ഗം തീർപ്പാക്കിയ ഫയലുകളുടെ എണ്ണത്തിൽ ഏറ്റവും മുന്നിലെത്തി.
Read More

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)
Skip to content