പുതിയ കുടിവെള്ള/സിവറേജ് കണക്ഷനുകൾക്ക് ഒാൺലൈൻ ആയി അപേക്ഷിക്കാനുള്ള വെബ് ആപ്ലിക്കേഷൻ ഇ-ടാപ്പ് വഴി, കൂടുതൽ കുടിവെള്ള സംബന്ധിയായ സേവനങ്ങൾക്ക് ഒാൺലൈൻ ആയി അപേക്ഷിക്കാൻ കേരള വാട്ടർ അതോറിറ്റി സൗകര്യമേർപ്പെടുത്തി. മീറ്റർ മാറ്റിവയ്ക്കൽ, കണക്ഷൻ വിഭാ​ഗ മാറ്റം, ഉടമസ്ഥാവകാശ മാറ്റം, മീറ്റർ പരിശോധന, കണക്ഷൻ വിച്ഛേദനം, പുനർ കണക്ഷൻഎന്നീ സേവനങ്ങൾക്കു കൂടി ഒാൺലൈൻ ആയി അപേക്ഷിക്കാനുള്ള സംവിധാനമാണ് നിലവിൽ വരുന്നത്. ജൂൺ 20 മുതൽ ഈ സേവനങ്ങൾ ഒാൺലൈൻ വഴി മാത്രമായിരിക്കും ലഭ്യമാകുന്നത്. https://kwa.kerala.gov.in/service/new-water-connection/ എന്ന ലിങ്ക് ഉപയോ​ഗിച്ചോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ പുതിയ സൗകര്യം ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. വാട്ടർ അതോറിറ്റിയുടെ തിരുവനന്തപുരം പാളയം സെക്ഷനിൽ പരീക്ഷണാർഥം നടപ്പിലാക്കിയ ശേഷമാണ് കേരളത്തിലെല്ലായിടത്തും ഈ സേവനങ്ങൾ ഒാൺലൈൻ വഴി നൽകുന്നത്. ജീവനക്കാർക്കുള്ള പരിശീലനവും പൂർത്തിയാക്കി. കൂടുതൽ വിവരങ്ങൾക്ക് ടോൾഫ്രീ നമ്പർ-1916

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)
Skip to content