10 ലക്ഷം കടന്ന് കുടിവെള്ള കണക്ഷൻ;ചരിത്രമെഴുതി ജലജീവൻ മിഷൻ

തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ എല്ലാ വീടുകൾക്കും 2024 ഒാടെ ഗാർഹിക കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കാനായി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതി പ്രകാരം സംസ്ഥാനത്ത് ഇതുവരെ നൽകിയ കുടിവെള്ള കണക്ഷനുകളുടെ എണ്ണം 10 ലക്ഷം കടന്നു. 2021-22ൽ ​ഗ്രാമീണ മേഖലയിൽ ആകെ 6.03 ലക്ഷം കണക്ഷനുകളും 2020-21ൽ 4.04 ലക്ഷം കണക്ഷനുകളും നൽകി. ജലജീവൻ മിഷൻ പദ്ധതി ദേശീയ തലത്തിൽ പ്രഖ്യാപിച്ച 2019 ഒാഗസ്റ്റ്‌ 15-ലെ കണക്കനുസരിച്ച്‌ സംസ്ഥാനത്ത്‌ ആകെയുള്ള 70.69…
Read More

ബിപിഎൽ സൗജന്യ കുടിവെള്ളം: മാർച്ച് 31 വരെ അപേക്ഷിക്കാം

കേരള വാട്ടർ അതോറിറ്റിയിൽ, 15 കിലോലിറ്ററിൽ താഴെ പ്രതിമാസ ഉപഭോ​ഗമുള്ള ബിപിഎൽ വിഭാ​ഗത്തിൽപ്പെട്ട ഉപഭോക്താക്കൾക്ക് കുടിവെള്ളം സൗജന്യമായി ലഭിക്കുന്നതിനായി വർഷംതോറും പുതുക്കി സമർപ്പിക്കേണ്ട അപേക്ഷ, ഇക്കൊല്ലം സമർപ്പിക്കാനുള്ള തീയതി, കോവിഡ് അതിവ്യാപന പശ്ചാത്തലത്തിൽ മാർച്ച് 31 വരെ നീട്ടി. ആനുകൂല്യത്തിനുള്ള അപേക്ഷയോടൊപ്പം റേഷൻ കാർഡിന്റെ പകർപ്പും ഫോൺ നമ്പരും മാത്രം നൽകിയാൽ മതിയാകുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
Read More

ജലജീവൻ മിഷൻ വഴി 2000 കുടുബശ്രീ അം​ഗങ്ങൾക്ക് സൗജന്യ തൊഴിൽ പരിശീലനം

ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാ​ഗമായി 2000 കുടുംബശ്രീ അം​ഗങ്ങൾക്ക് വിവിധ തൊഴിൽമേഖലകളിൽ നൈപുണ്യ വികസനത്തിന് സൗജന്യപരിശീലനം ലഭ്യമാക്കുന്നു. കേരള വാട്ടർ അതോറിറ്റി, കേസ് (കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ്), കുടുംബശ്രീ എന്നിവ ചേർന്നാണ് തൊഴിൽ പരിശീലനം ഒരുക്കുന്നത്. പ്ലംബിങ്, പൈപ്പ് ഫിറ്റർ, മേസ്തിരിപ്പണി, ഇലക്ട്രീഷ്യൻ എന്നീ തൊഴിൽമേഖലകളിലാണ് ഏഴു ദിവസത്തെ സൗജന്യ തൊഴിൽ പരിശീലനം ലഭിക്കുക. പഠനപദ്ധതി നിശ്ചയിക്കുന്നതും ഫണ്ട് അനുവദിക്കുന്നതും വാട്ടർ അതോറിറ്റിയാണ്.…
Read More

വാട്ടർ അതോറിറ്റിയിൽ ഉപഭോക്തൃ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ

തിരുവനന്തപുരം: പുതിയ കുടിവെള്ള കണക്ഷൻ, സിവറേജ് കണക്ഷൻ എന്നിവയ്ക്ക് ഇനി എല്ലാ വാട്ടർ അതോറിറ്റി ഒാഫിസുകളിലും ഒാൺലൈൻ അപേക്ഷ സമർപ്പിക്കാം. ജലഗുണനിലവാര പരിശോധനയ്ക്കുള്ള അപേക്ഷകളും ഒാൺലൈൻ വഴി സമർപ്പിക്കാം. ഈ സേവനങ്ങൾക്കെല്ലാം ഒാൺലൈൻ വഴി പണമടയ്ക്കാം. ഇതുൾപ്പെടെ കേരള വാട്ടർ അതോറിറ്റിയിൽ ഉപഭോക്താക്കൾക്ക് സമ്പൂർണ ഡിജിറ്റൽ സേവനം നൽകാനും സേവനത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഭൗതിക സമ്പർക്കം ഒഴിവാക്കാനുമുള്ള നടപടികൾ പൂർത്തിയായി. കേരളം സമ്പൂർണ ഡിജിറ്റൽ ഭരണ സംസ്ഥാനമാകുന്നതുമായി ബന്ധപ്പെട്ട്, ഉപഭോക്തൃ…
Read More

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)
Skip to content