കണ്ണൂര്‍ ജില്ലയിലെ ധര്‍മടം പിണറായി പഞ്ചായത്തിലെ എരുവട്ടി വില്ലേജിലെ 18,000-ഓളം ആളുകൾക്ക് ശുദ്ധജലം ലഭ്യമാക്കുന്ന എരുവട്ടി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കും. ഒക്ടോബർ 30 ശനിയാഴ്ച വൈകിട്ട് നാലിന് കാപ്പുമ്മൽ കോഴൂർ യുപി സ്കൂളിൽ നടക്കുന്ന ഉ​ദ്ഘാടനച്ചടങ്ങിൽ ബഹു. ജലവിഭവ വകുപ്പു മന്ത്രി ശ്രീ. റോഷി അ​ഗസ്റ്റിൻ അധ്യക്ഷനായിരിക്കും. കണ്ണൂർ എംപി ശ്രീ. കെ. സുധാകരൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പി.പി. ദിവ്യ, വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ എസ്. വെങ്കടേസപതി ഐഎഎസ് എന്നിവർ പങ്കെടുക്കും. 2019-2020 സംസ്ഥാന പദ്ധതിയിലുൾപ്പെടുത്തി 10 കോടി രൂപ ചെലവഴിച്ച് മുൻനിശ്ചയിച്ച കാലാവധിക്കുള്ളിലാണ് എരുവട്ടി ശുദ്ധജലവിതരണ പദ്ധതിയുടെ നിർമാണം പൂർത്തീകരിച്ചത്. സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി എരുവട്ടി വില്ലേജിലുള്ള എല്ലാ ഗ്രാമീണ വീടുകൾക്കും കുടിവെള്ള കണക്ഷന്‍ നല്‍കുന്ന പ്രവൃത്തി പുരോഗമിച്ചു വരികയാണ്‌. 3315 വീടുകൾക്ക് ഇതുവരെ കണക്ഷന്‍ നല്‍കിയിട്ടുണ്ട്‌. ബാക്കിയുള്ള 325-ഒാളം വീടുകൾക്കും ഒരു മാസത്തിനുളളില്‍ കണക്ഷന്‍ ലഭ്യമാക്കും. പദ്ധതിയുടെ ഭാ​ഗമായി എരുവട്ടി വരല്ലൂജില്‍ 84.8 കി. നീളത്തില്‍ പുതിയ വിതരണശൃംഖല സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ 250 മി.മീ. 200 മി.ലീ. വ്യാസമുള്ള ഡി,.ഐ പൈപ്പുകളും 160 മീ. മുതൽ 90 മീ. വരെ വ്യാസമുള്ള പിവിസി പൈപ്പുകളും ഉൾപ്പെട്ടിട്ടുണ്ട്. മുള്ളൻകുന്നിലെ ഉന്നതതല സംഭരണിയുടെ നവീകരണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. അഞ്ചരക്കണ്ടി, പെരളശ്ശേരി ഉള്‍പ്പെടെയുളള പത്ത്‌ പഞ്ചായത്തുകളില്‍ ശുദ്ധജല വിതരണം നടത്താനായി 2012-ല്‍ കമ്മിഷന്‍ ചെയ്ത, പഴശ്ശി സ്രോതസ്സായ 46 ദശലക്ഷം ലിറ്റര്‍ ശേഷിയുളള അഞ്ചരക്കണ്ടി-പെരളശ്ശേരി ശുദ്ധജല വിതരണ പദ്ധതിയില്‍ പിണറായി പഞ്ചായത്തിലെ, പിണറായി വില്ലേജ്‌ പൂര്‍ണമായി ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും രണ്ടാമത്തെ വില്ലേജായ എരുവട്ടി വില്ലേജിനു വേണ്ടി മുളളന്‍കുന്ന്‌ എന്ന സ്ഥലത്ത്‌ 6.50 ലക്ഷം സംഭരണ ശേഷിയുള്ള ഉന്നതതല സംഭരണി നിര്‍മിച്ചതല്ലാതെ വിതരണശൃംഖല ഉള്‍പ്പെടുത്തിയിരുന്നില്ല. ഗ്രാമീണ ജലവിതരണ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച 10 കിമീ ദൈർഘ്യം വരുന്ന പഴകിയ വിതരണശൃംഖലയും അതിന്റെ ഭാഗമായുള്ള 340 ഗാര്‍ഹിക കണക്ഷനുകളും 30 പൊതുടാപ്പുകളും മാത്രമാണ്‌ നിലവിലുണ്ടായിരുന്നത്‌. എരുവട്ടി വില്ലേജിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വേനല്‍ക്കാലത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമവും അനുഭവപ്പെട്ടിരുന്നു. ഇതിനു ശാശ്വത പരിഹാരമാണ് എരുവട്ടി ശുദ്ധജല വിതരണ പദ്ധതിയിലൂടെ നേടിയെടുത്തത്.

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)