കുടിവെള്ളമെടുക്കാൻ കിണർ പോലുമില്ലാതെ കഷ്ടപ്പെട്ട ബിപിഎൽ കുടുംബാംഗമായ സുരേഷിൻറെ നിവേദനത്തിന് ഫലമുണ്ടായി. അപേക്ഷയെത്തിച്ച് ഒരാഴ്ച പിന്നിടുംമുൻപേ ജലജീവൻ മിഷൻ കുടിവെള്ളം വീട്ടിലെത്തി. പലവിധ പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടിയ ഈ കുടുംബത്തിന് ശരിക്കും അർഹമായ സമ്മാനം. അവർ പുഞ്ചിരിക്കട്ടെ… ഈ അതിവേഗ കണക്ഷന് വഴിയൊരുക്കിയ ആറ്റിങ്ങൽ ഡിവിഷന് അഭിനന്ദനങ്ങൾ..
![](https://kwa.kerala.gov.in/wp-content/uploads/2020/11/WhatsApp-Image-2020-11-25-at-14.00.51.jpeg)