കേരള വാട്ട‍ർ അതോറിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ,1243 കോടി രൂപയുടെ മീനച്ചിൽ-മലങ്കര പ​ദ്ധതിനിർമാണത്തിന് തുടക്കമാകുന്നു. ജലജീവൻ മിഷനു കീഴിൽ മലങ്കര ഡാം ജലസ്രോതസ്സാക്കി പാലാ, പൂഞ്ഞാർ നിയോജക മണ്ഡലങ്ങളില്‍പ്പെട്ട 13 പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി വാട്ടർ അതോറിറ്റി നടപ്പാക്കുന്ന മീനച്ചിൽ-മലങ്കര പ​ദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബർ 21ന് ജലവിഭവ മന്ത്രി ശ്രീ. റോഷി അ​ഗസ്റ്റിൻ നിർവഹിക്കും. ഒപ്പം വാട്ടർ അതോറിറ്റിയുടെ പുതിയ മലങ്കര-മീനച്ചിൽ പ്രോജക്ട് ഡിവിഷൻ പ്രഖ്യാപനവും മന്ത്രി നടത്തും. ഉച്ചയ്ക്ക് മൂന്നു മണിക്ക് പാലാ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ സഹകരണ മന്ത്രി ശ്രീ. വി.കെ. വാസവൻ അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് മുഖ്യപ്രഭാഷണവും ശ്രീ. ജോസ് കെ. മാണി എംപി ആമുഖ പ്രഭാഷണവും നടത്തും. എംപിമാരായ ശ്രീ. തോമസ് ചാഴികാടൻ, ശ്രീ. ആന്റോ ആന്റണി, ശ്രീ. ഡീൻ കുര്യാക്കോസ്, എംഎൽഎമാരായ ശ്രീ. മാണി സി. കാപ്പൻ, ശ്രീ. പി.ജെ. ജോസഫ്, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ പങ്കെടുക്കും.

പദ്ധതി അടങ്കലിന്റെയും പദ്ധതി ഘടകങ്ങളുടെയും വിതരണശൃംഖലയുടെയുമെല്ലാം അടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റി അതിന്റെ ചരിത്രത്തിൽ ഏറ്റെടുക്കുന്ന ഏറ്റവും വലിയ പ​ദ്ധതിയാണ് മീനച്ചിൽ-മലങ്കര പ​ദ്ധതി എന്നതാണു പ്രത്യേകത. 2085 കിലോമീറ്റ‍ർ പൈപ്പ്ലൈനും 154 ടാങ്കുകളും ഒറ്റ പദ്ധതിക്കുള്ളിൽ വരുന്നു എന്നതു തന്നെ അപൂർവതയാണ്. പാലാ നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായി 24525 കണക്ഷനും പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലായി 17705 കണക്ഷനും ഉള്‍പ്പെടെ 42230 കുടിവെള്ള കണക്ഷനുകള്‍ പദ്ധതി വഴി നൽകാൻ കഴിയും. കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കിയ 700 കോടിയുടെ ജൈക്ക പദ്ധതിയാണ് ഇതിനു മുൻപ് വാട്ടർ അതോറിറ്റി നടപ്പാക്കിയ ഏറ്റവും വലിയ പദ്ധതി.

പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ തിടനാട്‌, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, കൂട്ടിക്കല്‍ എന്നീ അഞ്ചു പഞ്ചായത്തുകള്‍ക്കും, പാലാ നിയോജക മണ്ഡലത്തിലെ കടനാട്‌, രാമപുരം, മേലുകാവ്‌, മൂന്നിലവ്‌, മീനച്ചില്‍, ഭരണങ്ങാനം, തലപ്പലം, തലനാട്‌ എന്നീ എട്ടു പഞ്ചായത്തുകള്‍ക്കും വേണ്ടിയാണ്‌ ഈ കുടിവെള്ള പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്‌. മലങ്കര ഡാമിന്‌ സമീപം മുട്ടം വില്ലേജിലെ മാത്തപ്ലാറയില്‍ ഫ്‌ളോട്ടിംഗ്‌ പമ്പ്‌ ഹസ്‌ നിര്‍മ്മിച്ച്‌ മലങ്കരഡാമില്‍നിന്നു പദ്ധതിക്കാവശ്യമായ അസംസ്കൃത ജലം പമ്പ്‌ ചെയ്തു ശേഖരിക്കുന്നു. മുട്ടം വില്ലേജില്‍ വള്ളിപ്പാറയ്ക്കു സമീപം ബൂസ്റ്റിംഗ്‌ സ്റ്റേഷന്‍ നിര്‍മ്മിച്ച്‌ ഒരു ഘട്ടം കൂടി ബൂസ്റ്റ്‌ ചെയ്ത്‌ കടനാട്‌ പഞ്ചായത്തിലെ നീലൂരില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന 45ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലശുദ്ധീകരണശാലയിലേക്കെത്തിക്കുന്നു. ഈ ജലശുദ്ധീകരണ ശാലയില്‍ ഉൽപാദിപ്പിക്കുന്ന കുടിവെള്ളം വിവിധ പഞ്ചായത്തുകളിലേക്ക്‌ വിതരണം ചെയ്യുന്നു.

നീലൂര്‍ ജലശുദ്ധീകരണശാലയില്‍നിന്ന് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലേക്കും പാലാ നിയോജക മണ്ഡലത്തിലെ തലനാട്‌ പഞ്ചായത്തിലേക്കും ശുദ്ധജലം വിതരണം ചെയ്യുന്നതിനായി 700 എംഎം ‍ഡിഐ പൈപ്പ്‌ 20 കി.മീ. സ്ഥാപിച്ച്‌ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ വെട്ടിപ്പറമ്പിന്‌ സമീപം 25 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതല സംഭരണിയിലേക്ക്‌ ഗ്രാവിറ്റിയിലൂടെ എത്തിക്കുന്നു. തുടര്‍ന്ന്‌ ഈ സംഭരണിയില്‍നിന്ന് പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍, തലനാട്‌, തിടനാട്‌, തീക്കോയി എന്നീ പഞ്ചായത്തുകളിലേക്ക്‌ കുടിവെള്ളം പമ്പ്‌ ചെയ്യുന്നു.

ജലശുദ്ധീകരണ ശാലയില്‍നിന്നും 450 എംഎം ‍‍ഡിഐ പൈപ്പ് വഴി കടനാട്‌, രാമപുരം പഞ്ചായത്തിലേക്കും, 200 എംഎം ‍‍ഡിഐ പൈപ്പ് വഴി മേലുകാവ്‌, മൂന്നിലവ്‌ പഞ്ചായത്തിലേക്കും, 350 എംഎം ‍‍ഡിഐ പൈപ്പ് വഴി ഭരണങ്ങാനം, മീനച്ചില്‍ പഞ്ചായത്തിലേക്കും, 200എംഎം ‍‍ഡിഐ പൈപ്പ് വഴി തലപ്പലം പഞ്ചായത്തിലേക്കും ശുദ്ധജലമെത്തിക്കുന്നു. പതിമൂന്നു പഞ്ചായത്തുകളിലുമായി സ്ഥാപിക്കാനുദ്ദേശിക്കുന്ന ജലസംഭരണികളില്‍ കുടിവെള്ളം ശേഖരിച്ച്‌, പുതിയതായി സ്ഥാപിക്കുന്ന വിതരണശൃംഖല വഴി കുടിവെള്ളം വിതരണം ചെയ്യുന്നു. ജലജീവന്‍ മിഷന്‍ പദ്ധതി വഴി 13 പഞ്ചായത്തുകളിലെയും നിലവില്‍ കുടിവെള്ള കണക്ഷനുകള്‍ ഇല്ലാത്ത എല്ലാ വീടുകള്‍ക്കും ടാപ്പ് മുഖേന ശുദ്ധജലം എത്തിക്കും.

May be an image of 8 people and text that says "Har Ghar Jal Mission കേരള ജല അതോറിറ്റി ജല ജീവൻ മിഷൻ പാലാ പൂഞ്ഞാർ മണ്ഡലങ്ങളിൽപ്പെടുന്ന 13 പഞ്ചായത്തുകൾക്കായി വിഭാവനം ചെയ്‌ത മലങ്കര കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്‌ഘാടനവും പുതിയതായി രൂപീകരിച്ച പ്രോജക്ട് ഡിവിഷൻ മീനച്ചിൽ മലങ്കര ഓഫീസിൻ്റെ പ്രഖ്യാപനവും പാലാ നിയോജക മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലും കൂടി 24525 ശുദ്ധജലകണക്ഷനും, പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പഞ്ചായത്തിലും കൂടി 17705 ശുദ്ധജലകണക്ഷനും ഉൾപ്പെടെ 42230 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷനുകൾ ഈ പദ്ധതിയിലൂടെ നൽകുന്നു 2023 ഒക്‌ടോബർ 21 ഉച്ചകഴിഞ്ഞ് 2.30 ന് പാലാ ടൗൺ ഹാളിൽ വച്ച് അദ്ധ്യക്ഷൻ ശ്രീ. വി. എൻ. വാസവൻ (ബഹു വകുപ്പ് മന്ത്രി) റോഷി അഗസ്റ്റിൻ ശ്രീ. മാണി രാജ്യസഭാംഗം പ്രഭാഷണം ഡോ. മഹനീയ സാന്നിദ്ധ്യം ചാഴിക്കാടൻ ആൻ്റോ ഡീൻ മാണി കാപ്പൻ ശ്രീ. ജെ ജോസഫ് അഡ്യ. (ബഹു. പൂഞ്ഞാർ കുളത്തുങ്കൽ"

See Insights and Ads

Boost post

All reactions:

6565

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)
Skip to content