വാർത്താക്കുറിപ്പ്
വാട്ടര്‍ അതോറിറ്റി പ്ലംബിംഗ് ലൈസന്‍സ് പരീക്ഷ
തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റിയില്‍ പുതിയതായി പ്ലംബിംഗ് ലൈസന്‍സ് നല്‍കുന്നതിനുള്ള യോഗ്യതാനിര്‍ണയ പരീക്ഷ 2023 സെപ്റ്റംബറില്‍ നടത്തും. സിലബസും നിര്‍ദേശങ്ങളും അടങ്ങുന്ന അപേക്ഷ വാട്ടർ അതോറിറ്റി വെബ്സൈറ്റില്‍ (www.kwa.kerala.gov.in) 2023 ജൂണ്‍ 26 മുതല്‍ ലഭ്യമാകും. അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ക്കൊപ്പം ഒാൺലൈൻ ആയി സമർപ്പിക്കണം. അവസാന തീയതി: 2023 ജൂലൈ 16
പ്രിൻസിപ്പൽ ഇൻഫർമേഷൻ ഒാഫിസർ
കേരള വാട്ടർ അതോറിറ്റി



Kerala’s nodal agency for Drinking Water supply and Sewerage Services