വാട്ടര്‍ അതോറിറ്റി റവന്യു സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഇ-അബാക്കസ് നിലവിൽ കേരള വാട്ടർ അതോറിറ്റി ഓഫീസുകളിലും പ്രശ്നരഹിതമായി പ്രവര്‍ത്തിച്ചു വരുകയാണ്. സോഫ്റ്റ്വെയർ അപ്ഡേഷൻ 2007, 2013, 2018 എന്നീ വർഷങ്ങളിൽ നടത്തിയിട്ടുണ്ട്. കൂടാതെ എന്‍ഐസി 2010-ൽ വാട്ടർ അതോറിറ്റിയെ സോഫ്റ്റ്വെയറിൻറെ പരിപാലനം ഏൽപിച്ചതിനുശേഷം അതോറിറ്റിയുടെ ഐടി വിഭാഗം, മെയ്ന്‍റനന്‍സും പരിപാലനവും ചെയ്യുന്നുമുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉണ്ടായിരുന്ന സെർവറിന്റെ മെല്ലെ പോക്ക് ജലജീവന്‍ മിഷന്‍ സോഫ്റ്റ്വെയറിൽ നിന്ന് ഇ-അബാക്കസിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന ഡാറ്റയുടെ പിശകുകൾ മൂലമായിരുന്നു. അതു കണ്ടുപിടിച്ചു പരിഹരിക്കുകയും ഇപ്പോൾ പ്രശ്നങ്ങളില്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്നു. നിലവിൽ കണക്ഷൻ 42 ലക്ഷം ആണെങ്കിലും ഒരു കോടിയിൽപ്പരം കണക്ഷനുകളുടെ ഡാറ്റ സൂക്ഷിക്കാനുള്ള ശേഷി നിലവിൽ സെർവറിനുണ്ട് . കേരള സ്റ്റേറ്റ് ഐ ടി മിഷനിൽനിന്നു ലഭിച്ചിട്ടുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉപയോഗിച്ചു കൊണ്ടാണ് ഇ –അബാക്കസ് സെർവറിൽ ഹോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നിരുന്നാലും വാട്ടര്‍ അതോറിറ്റി ബോർഡ് തീരുമാനപ്രകാരവും മാനേജിങ് ഡയറക്ടറുടെ നിർദേശവും അനുസരിച്ച് പുതിയ സോഫ്റ്റ്വെയർ കണ്ടെത്തുകയും അത് പ്രവർത്തനയോഗ്യമാണോ എന്ന് പരിശോധിച്ചു വരികയുമാണ്. പുതിയ സോഫ്റ്റ്വെയർ കർണാടക റൂറൽ വാട്ടർ സപ്ലൈ വകുപ്പില്‍ ഉപയോഗിച്ചു വരുന്നതും വാട്ടർ അതോറിറ്റിയുടെ സമാന പ്രവർത്തനവുമുള്ളതാണ്.

May be an image of body of water

See Insights and Ads

Boost post

Like

Comment

Share

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)
Skip to content