തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തിരുവനന്തപുരം ന​ഗരസഭയുടെയും ധനസഹായത്തോടെ, അമൃത് പദ്ധതിക്കു കീഴിൽ, വാട്ടർ അതോറിറ്റി അരുവിക്കരയിൽ നിർമാണം പൂർത്തീകരിച്ച, 75 ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള ജലശുദ്ധീകരണശാലയുടെ പ്രവർത്തനോദ്ഘാടനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിഡിയോ കോൺഫറൻസിങ് വഴി നിർവഹിക്കും. 19.02.2021 വെള്ളിയാഴ്ച 4.30ന് ​തിരുവനന്തപുരം ന​ഗരസഭാ അങ്കണത്തിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അധ്യക്ഷത വഹിക്കും. കേന്ദ്ര ഭവന-​ന​ഗരകാര്യ വകുപ്പ് മന്ത്രി ശ്രീ. ഹർദീപ് സിങ് പുരി, കേന്ദ്ര ഊർജ വകുപ്പ് സഹമന്ത്രി ശ്രീ.രാജ് കുമാർ സിങ്, സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി ശ്രീ. എ.സി.മൊയ്തീൻ, ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. കെ.കൃഷ്ണൻ കുട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. ജി. സുധാകരൻ, സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ, മേയർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ ഒാൺലൈൻ വഴിയും നേരിട്ടുമായി ചടങ്ങിൽ സംബന്ധിക്കും.

പുതിയ ജലശുദ്ധീകരണ ശാല പ്രവർത്തനം തുടങ്ങുമ്പോൾ തിരുവനന്തപുരം ജലവിതരണ പദ്ധതിയുടെ നിലവിലുള്ള വിതരണം വർധിക്കുന്നതിനു പുറമേ, ഉൽപ്പാദിക്കുന്ന 75 എംഎൽഡി ശുദ്ധജലം തിരുമല സോൺ, പേരൂർക്കട സോൺ, വട്ടിയൂർക്കാവ് സോൺ, സതേൺ ഹൈ ലെവൽ സോൺ എന്നീ മേഖലകളിലേക്കു പമ്പ് ചെയ്യപ്പെടും. ഈ സോണുകൾക്ക് അധിക ജലം ലഭിക്കുന്നതോടെ, സോണുകൾക്കിടയിലുള്ള ഇന്റർ കണക്ഷൻ വാൽവുകൾ അടയ്ക്കാൻ സാധിക്കും. അതോടെ തിരുവനന്തപുരം ജലവിതരണ പദ്ധതിയുടെ എട്ടു സോണുകൾക്കും പ്രയോജനം ലഭിക്കും. നഗരത്തിലെ പുതിയ വികസന പദ്ധതികളായ വിഴിഞ്ഞം തുറമുഖം , ഐടി പാർക്കുകൾ, നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് ജല വിതരണം വികസിപ്പിക്കൽ എന്നിവയും കണക്കിലെടുത്ത് കൊണ്ടാണ് അമൃത് പദ്ധതിക്കു കീഴിൽ 75 എംഎൽഡി എജലശുദ്ധീകരണശാല നിർദേശിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്തത്.

രണ്ട് അസംസ്കൃത ജല പമ്പുകൾ, 1000 എംഎം വ്യാസമുള്ള 370 മീറ്റർ എംഎസ് പൈപ്പിന്റെ അസംസ്കൃത ജല പമ്പിങ് മെയ്ൻ, 75 എംഎൽഡി ജല ശുദ്ധീകരണശാല, 1000 എംഎം വ്യാസമുള്ള 530 മീ എം എസ് പൈപ്പിന്റെ ശുദ്ധജല പമ്പിങ് മെയിൻ, നാലു പമ്പ് സെറ്റുകളുള്ള ശുദ്ധജല പമ്പ് ഹൗസ്, 35 ലക്ഷം ലിറ്ററിന്റെ ശുദ്ധജല സംഭരണി, സബ് സ്റ്റേഷൻ, സബ് സ്റ്റേഷൻ ട്രാൻസ്ഫോമറുകൾ, സോളാർ പാനൽ, പൂർണ ഒാട്ടോമറ്റിക് സ്കാഡ സംവിധാനം എന്നിവയാണ് ശുദ്ധീകരണശാലയുടെ പ്രധാന ഘടകങ്ങൾ. 56.89 കോടി രൂപയ്ക്ക് കരാർ നൽകിയ പ്ലാന്റിന്റെ നിർമാണം 15 മാസം കൊണ്ടു പൂർത്തിയായി.

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)
Skip to content