പൈനാവ്: 50 വർഷത്തെ കാത്തിരിപ്പിനു ശേഷം ഇടുക്കി 56 കോളനിയിൽ കുടിവെള്ളമെത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നു നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതി വഴിയാണ് ഇവിടെ കുടിവെള്ളം ലഭിച്ചത് . പട്ടിക വിഭാഗക്കാരായ നാല്പതോളം കുടുബങ്ങളാണ് കോളനിയിലെ താമസക്കാർ. 2018ലെ പ്രകൃതിക്ഷോഭത്തിൽ ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വലിയ നാശനഷ്ടങ്ങളുണ്ടായി പ്രദേശമാണിത്. ജില്ലാ കേന്ദ്രത്തോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്തിരുന്ന ഈ പട്ടികവർഗക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ അന്യമായിരുന്നു. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വെള്ളം കിട്ടാതെ കഷ്ടപ്പെടുന്ന കോളനി നിവാസികളുടെ ചിരകാലാഭിലാഷമാണ് കുടിവെള്ളം എത്തിയതോടെ പൂവണിഞ്ഞത്. പാറക്കെട്ടുകളും കുന്നുകളും ഉൾപ്പെട്ട, വീടുകൾ ഉയർന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇവിടെ ജലജീവൻ പദ്ധതിയിലൂടെ വെള്ളമെത്തിക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്.
- January 11, 2021
- Principal Information Officer