തിരുവനന്തപുരം: വാട്ടര്‍ സപ്ലൈ ഡിവിഷന്‍ നെയ്യാറ്റിന്‍കരയുടെ പരിധിയിലുള്ള പഞ്ചായത്തുകളില്‍ ജലജീവന്‍ മിഷന്റെ ഭാഗമായി, നിലവിലുള്ള പൊതുടാപ്പിന്‌ സമീപമുള്ള താമസക്കാര്‍, എസ് സി/എസ്ടി കോളനി നിവാസികള്‍ എന്നിവര്‍ക്ക്‌ അടിയന്തിരമായി കുടിവെള്ള കണക്ഷന്‍ ലഭിക്കുന്നതിന് വ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമാക്കി.ജലജീവൻ കണക്ഷന്‍ ലഭിക്കാന്‍ തൊട്ടടുത്തുള്ള വാട്ടര്‍ അതോറിറ്റി സെക്ഷന്‍ ഓഫിസുമായി ബന്ധപ്പെടുകയോ JJM YES എന്ന്‌ 9400730405 എന്ന നമ്പരിലേക്ക്‌ 2020 ജനുവരി 5-നകം എസ്എംഎസ് ചെയ്യുകയോ വേണ്ടതാണ്‌.
നെയ്യാറ്റിന്‍കര ഡിവിഷനു കീഴില്‍ വരുന്ന പഞ്ചായത്തുകള്‍ പാറശാല, കാരോട, കുളത്തൂര്‍, പൂവാര്‍, കാഞ്ഞിരംകുളം, കരുംകുളം, കോട്ടുകാല്‍, വെങ്ങാനൂര്‍, ബാലരാമപുരം, അതിയന്നൂര്‍, തിരുപുറം, ചെങ്കല്‍. കുന്നത്തുകാല്‍, കൊല്ലയില്‍, വെള്ളറട, അമ്പൂരി, പെരുങ്കടവിള. ആര്യന്‍കോട്‌, ഒറ്റശേഖരമംഗലം, കള്ളിക്കാട്‌, കാട്ടാക്കട, മാറനല്ലൂര്‍, മലയിന്‍കീഴ്‌, വിളവൂര്‍ക്കല്‍, പള്ളിച്ചല്‍ എന്നിവയാണ്‌.

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)
Skip to content