അരുവിക്കരയിൽ വാട്ടർ അതോറിറ്റി നിർമാണം പൂർത്തീകരിച്ചു വരുന്ന 75എം എൽ ഡി ജല ശുദ്ധീകരണ ശാലയിൽ നിന്നുള്ള ജലം നഗരത്തിലേക്ക് ഇപ്പോൾ നിലവിലുള്ള പ്രധാന ജലവിതരണ പൈപ്പിലേക്ക് ലഭ്യമാക്കുന്നതിന് വേണ്ടി ഇന്നു നടന്ന ബന്ധപ്പെടുത്തൽ പ്രവൃത്തികൾ നിശ്ചിത സമയത്തിനു മുൻപ് വൈകിട്ട് ആറു മണിയോടെ തന്നെ പൂർത്തീകരിച്ച് ശുദ്ധജല പമ്പിങ് പുനരാരംഭിച്ചു. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നാളെ ഉച്ചയോടെ ജലവിതരണം പൂർവസ്ഥിതിയിലെത്തും. താഴ്ന്ന പ്രദേശങ്ങളിൽ ഇന്നു രാത്രിയോടെ വെള്ളം കിട്ടും.
![](https://kwa.kerala.gov.in/wp-content/uploads/2020/12/WhatsApp-Image-2020-12-19-at-12.30.53-1024x576.jpeg)