തിരുവനന്തപുരം:
അരുവിക്കരയിൽ വാട്ടർ അതോറിറ്റി നിർമ്മാണം പൂർത്തീകരിച്ചു വരുന്ന 75എം എൽ ഡി ജല ശുദ്ധീകരണ ശാലയിൽ നിന്നുള്ള ജലം നഗരത്തിലേക്ക് ഇപ്പോൾ നിലവിലുള്ള പ്രധാന ജലവിതരണ പൈപ്പിലേക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ബന്ധപ്പെടുത്തൽ പ്രവൃത്തികൾ 19. 12. 2020 ശനിയാഴ്ച നടത്തുന്നതിന്റെ ഭാഗമായി അരുവിക്കരയിലെ 86 എംഎൽഡി ജല ശുദ്ധീകരണ ശാലയുടെ പ്രവർത്തനം 19.12. 2020 ശനിയാഴ്ച രാവിലെ 9 മണി മുതൽ രാത്രി 11 മണി വരെ പൂർണ്ണമായും നിർത്തി വയ്ക്കുന്നതാണ്. ആയതിനാൽ വാട്ടർ അതോറിറ്റിയുടെ പേരൂർക്കട, കവടിയാർ, പോങ്ങുമ്മൂട്, കഴക്കൂട്ടം സെക്ഷനുകളുടെ പരിധിയിൽ വരുന്ന വഴയില, ഇന്ദിരാനഗർ, പേരൂർക്കട, ഊളമ്പാറ, ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാക്ടറിയും പരിസരങ്ങളും, മെന്റൽ ഹോസ്പിറ്റൽ, സ്വാമി നഗർ, സൂര്യ നഗർ, പൈപ്പിൻമൂട്, ജവഹർ നഗർ, ഗോൾസ് ലിങ്ക്സ്, കവടിയാർ, ദേവസ്വം ബോർഡ് ജംഗ്ഷൻ, ക്ലിഫ് ഹൗസ്, നന്ദൻകോട്, കുറവൻകോണം, ചാര ച്ചിറ, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഗൗരീശപട്ടം, പരുത്തിപ്പാറ,മുട്ടട, അമ്പലമുക്ക്, ചൂഴമ്പാല, മുക്കോല, നാലാഞ്ചിറ, മണ്ണന്തല, ശ്രീകാര്യം, എൻജിനീയറിങ് കോളേജ്, ഗാന്ധിപുരം, ചെമ്പഴന്തി, പൗഡിക്കോണം, കേരളാദിത്യപുരം, മൺവിള, മണക്കുന്ന്, അലത്തറ, ചെറുവയ്ക്കൽ, ഞാണ്ടൂർക്കോണം, തൃപ്പാദപുരം, ചെങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്നോപാർക്ക്, സി ആർ പി എഫ് ക്യാമ്പ്, പള്ളിപ്പുറം,പൊട്ടക്കുഴി, മുറിഞ്ഞപാലം, കുമാരപുരം, മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ പരിസരങ്ങൾ, ആർസിസി, ശ്രീചിത്ര ക്വർട്ടേഴ്സ്, പുലയനാർകോട്ട ആശുപത്രി, കുമാരപുരം, കണ്ണമ്മൂല, മുള്ളൂർ, പ്രശാന്ത് നഗർ പോങ്ങുമ്മൂട് എന്നിവിടങ്ങളിൽ ജല വിതരണം പൂർണമായും തുടങ്ങുന്നതാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് ബദൽ സംവിധാനം ഏർപ്പെടുത്തുന്നതിനാൽ പാളയം, പാറ്റൂർ വാട്ടർ അതോറിറ്റി സെക്ഷൻ പരിധിയിൽ വരുന്ന കരിക്കകം, കുമാരപുരം, ഞെട്ടിക്കുന്ന് ചെന്നിലോട്, ദളവാ കുന്ന്, പൂന്തി റോഡ്, വെൺപാലവട്ടം, ആനയറ റോഡ്, ദക്ഷിണ മേഖലാ വായുസേനാ ആസ്ഥാനം, വേളി വെട്ടുകാട്, ശംഖുമുഖം ബാർട്ടൺഹിൽ,
വരമ്പശേരി, വഴുതക്കാട്, ഇടപ്പഴഞ്ഞി എന്നീ സ്ഥലങ്ങളിൽ ജലവിതരണം 19.12.2020ൽ ഭാഗികമായിരിക്കും.
താഴ്ന്ന പ്രദേശങ്ങളിൽ ഞായറാഴ്ച രാവിലെയോടെയും ഉയർന്ന പ്രദേശങ്ങളിൽ ഞായറാഴ്ച രാത്രിയോടെ യും ജലവിതരണം പുനഃസ്ഥാപിക്കുന്നതാണ്.
ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അഭ്യർത്ഥിച്ചു.