Online Services Related to Water Connections

Application for services related to water connections shall be submitted through eTapp online web portal. Consumers have to create an account with their email-id on the eTapp web portal to submit applications, multiple applications can be submitted with this account. Mobile number is also necessary to submit applications online.

eTapp Consumer Services Frequently Asked Questions

കേരള വാട്ടർ അതോറിറ്റിയുടെ പുതിയ ജല/മലിന ജല കണക്ഷനുകൾ ലഭിക്കുന്നതിനും ശുദ്ധജല കണക്ഷനുമായി ബദ്ധപ്പെട്ട സേവനങ്ങൾ എന്നിവയ്ക്കായുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള സംവിധാനമാണ് ഇ-ടാപ്പ്. https://etapp.kwa.kerala.gov.in/ എന്ന ലിങ്ക് ഉപയോഗിച്ച് ഇ-ടാപ്പ് വഴി അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും. ഇതിനായി ഓരോ ഉപഭോക്താക്കളും ഒരു അക്കൗണ്ട് ഇ-ടാപ്പിൽ തുടങ്ങേണ്ടതാണ്. അക്ഷയ, ജന സേവന കേന്ദ്രങ്ങൾ മുഖാന്തിരവും ഉപഭോക്താക്കൾക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

ഇ-ടാപ്പ് ലോഗിൻ പേജിൽ കാണുന്ന ക്രിയേറ്റ് ന്യൂ അക്കൗണ്ട് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് ലഭിക്കുന്ന ഫോമിൽ പേര്, ഇമെയിൽ ഐ ഡി, മൊബൈൽ നമ്പർ, പാസ്സ്‌വേർഡ് എന്നിവ ടൈപ്പ് ചെയ്ത ശേഷം രജിസ്റ്റർ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് രെജിസ്ട്രേഷൻ സക്സസ്‌ എന്ന മെസ്സേജ് ലഭിക്കുന്നതോടെ അക്കൗണ്ട് ക്രിയേറ്റ് ആകും. ഒരു ഇമെയിൽ അഡ്രസ്, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് ഒരു അക്കൗണ്ട് മാത്രമേ ക്രിയേറ്റ് ചെയ്യുവാൻ സാധിക്കുകയുള്ളു.

ഇ-ടാപ്പിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത സമയത്ത് നൽകിയ ഇമെയിൽ അഡ്രസ്, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടത്.

ഇല്ല. അപേക്ഷകൾ സമർപ്പിക്കുന്നതിനായി ഓരോ ഉപഭോക്താവും പേര്, ഇമെയിൽ ഐ ഡി, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് ഇ-ടാപ്പിൽ ഒരു അക്കൗണ്ട് തുടങ്ങേണ്ടതുണ്ട്. ഇങ്ങനെ തുടങ്ങുന്ന അക്കൗണ്ട് ഉപയോഗിച്ച് വിവിധ സേവനങ്ങൾക്കായി അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കുവാൻ സാധിക്കും.

  • ഇ-ടാപ്പിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത സമയത്ത് നൽകിയ ഇമെയിൽ അഡ്രസ്, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • കൺസ്യൂമർ ഡാഷ്ബോർഡിൽ കൺസ്യൂമർ സർവിസസ്‌ എന്നതിന് താഴെയായി കാണുന്ന അപ്ലൈ ന്യൂ എന്ന ലിങ്കിൽ ക്ലിക്ക് ചെയുക.
  • ഉപഭോക്താവിന്റെ മൊബൈൽ നമ്പർ നൽകിയ ശേഷം സെൻറ് ഒ. ടി. പി. എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • നൽകിയ മൊബൈൽ നമ്പറിൽ ലഭിച്ച ഒ. ടി. പി. എന്റർ ചെയ്ത ശേഷം നെക്സ്റ്റ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ഒന്നിലധികം കണക്ഷനുകൾ ഉള്ള ഉപഭോക്താവാണ് എങ്കിൽ സേവനം ആവശ്യമുള്ള കൺസ്യൂമർ ഐഡി സെലക്ട് ചെയ്യുക.
  • തുടർന്ന് ആവശ്യമുള്ള സേവനം തിരഞ്ഞെടുക്കുക, മീറ്റർ റീഡിങ്, തിരിച്ചറിയൽ രേഖ, സേവനവുമായി ബന്ധപ്പെട്ട രേഖകൾ, എന്നിവയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്ത് സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
  • അപേക്ഷ സമർപ്പിക്കപ്പെട്ടതിന്റെ വിവരങ്ങൾ പേജിൽ കാണാൻ സാധിക്കും, കൂടാതെ അപേക്ഷ സമർപ്പിക്കുമ്പോൾ നൽകിയ മൊബൈൽ നമ്പറിൽ അപേക്ഷ സംബന്ധിച്ച വിവരങ്ങൾ എസ്. എം. എസ്. ആയി ലഭിക്കുകയും ചെയ്യും.

തീർച്ചയായും സാധിക്കും. ഇ-ടാപ്പിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത സമയത്ത് നൽകിയ ഇമെയിൽ അഡ്രസ്, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം കൺസ്യൂമർ ഡാഷ്ബോർഡിൽ പരിശോധിക്കാവുന്നതാണ്.

ഓൺലൈൻ വഴി മാത്രമേ തുക അടയ്ക്കുവാൻ സാധിക്കുകയുള്ളു. അപേക്ഷയുടെ നടപടിക്രമങ്ങൾ ഓഫീസിൽ പൂർത്തിയാകുന്ന മുറയ്ക്ക് വാട്ടർ ചാർജ്ജും, ഫീസും ഓൺലൈൻ ആയി അടയ്ക്കുന്നതിനുള്ള വിവരം ഉപഭോക്താവിന്റെ ഡാഷ്ബോഡിലും രജിസ്റ്റർ ച്യ്തിട്ടുള്ള മൊബൈൽ നമ്പറിലും ലഭിക്കും. ഇത് പ്രകാരം ക്വിക്ക്-പേ മുഖാന്തിരം തുക അടയ്ക്കുക.

ഇന്റർനെറ്റ് തകരാർ മൂലമോ, കണക്ടിവിറ്റി തകരാർ മൂലമോ ഓൺലൈൻ പയ്മെന്റ്റ് ഇടപാടുകൾ ഫെയിൽ ആകാറുണ്ട്. ഇങ്ങനെ ഫെയിൽ ആകുന്ന പേയ്‌മെന്റുകൾ പയ്മെന്റ്റ് ഫെയിൽ ആകുന്ന ഘട്ടം പരിശോധിച്ച് 7 ദിവസത്തിനകം ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്കോ അല്ലെങ്കിൽ ഇ-ടാപ്പിലേക്കോ ക്രെഡിറ്റ് ആകുന്നതാണ്. ഇ-ടാപ്പിൽ തുക ക്രെഡിറ്റ് ആയിട്ടില്ല എങ്കിൽ വീണ്ടും പയ്മെന്റ്റ് ചെയ്യാനുള്ള അവസരം ഉപഭോക്താവിന് ലഭിക്കും.

ഇ-ടാപ്പ് ലോഗിൻ പേജിൽ കാണുന്ന ഫോർഗോട്ട് പാസ്സ്‌വേർഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം മൊബൈൽ നമ്പർ നൽകി സെൻറ് ഒ. ടി. പി. എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക, നൽകിയ മൊബൈൽ നമ്പറിൽ ലഭിച്ച ഒ. ടി. പി. എന്റർ ചെയ്ത ശേഷം പാസ്സ്‌വേർഡ് റീ-സെറ്റ് ചെയ്യാൻ സാധിക്കും.

സമർപ്പിച്ചിട്ടുമുള്ള അപേക്ഷയുടെ വിവരങ്ങൾ ഇ-ടാപ്പിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത സമയത്ത് നൽകിയ ഇമെയിൽ അഡ്രസ്, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് പരിശോധിക്കാവുന്നതാണ്, കൂടുതൽ വിവരങ്ങൾക്കായി അപേക്ഷ സമർപ്പിക്കപ്പെട്ട ഓഫീസിൽ ബന്ധപ്പെടുകയോ, etappkwa@gmail.com എന്ന ഇമെയിൽ ഐ. ഡി. യിൽ മെയിൽ ചെയ്യുകയോ, 09188127955 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)
Skip to content