കോയിപ്രം: ഒൻപത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കോയിപ്രം ജലജീവൻ പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ നിർമാണോദ്ഘാടനം നടത്തി. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു.

തുടർച്ചയായുണ്ടായ പ്രതിസന്ധികളെ മറികടന്നാണ് കോയിപ്രം സമഗ്ര കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്യാനായതെന്ന് മന്ത്രി പറഞ്ഞു. 2016–17 മുതൽ വിവിധ പഞ്ചായത്തുകളിലായി ആവിഷ്കരിച്ച ചെറുകിട പദ്ധതികളൊക്കെ ഒത്തുചേർന്നതാണ് പുതിയ ജലജീവൻ പദ്ധതി. പത്തനംതിട്ട ജില്ലയിൽ ആറന്മുള തിരുവല്ല, റാന്നി എന്നീ നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെടുന്ന കോയിപ്രം, പുറമറ്റം, തോട്ടപ്പുഴശ്ശേരി, എഴുമറ്റൂർ, ഇരവിപേരൂർ, കല്ലൂപ്പാറ, കുന്നന്താനം തുടങ്ങിയ ഏഴു ഗ്രാമപഞ്ചായത്തുകളിൽ വർഷങ്ങളായി നിലനിൽക്കുന്ന അതിരൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 260 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കുകയാണ്. പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതോടുകൂടി ഏഴു പഞ്ചായത്തുകളിലെ ഒന്നര ലക്ഷം ജനങ്ങൾക്ക് ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാകും.
ഈ പദ്ധതിയുടെ ജലശുദ്ധീകരണശാല, ഇൻടേക്ക് വെൽ എന്നിവ നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനായി കേരള സർക്കാർ 10.5 8 കോടി രൂപ ജല അനുവദിക്കുകയും പൂവത്തൂരിൽ പദ്ധതിയുടെ ഇൻടേക്ക് വെൽ നിർമ്മിക്കാനാവശ്യമായ സ്ഥലം വാട്ടർ അതോറിറ്റിക്ക് ഏറ്റെടുത്ത് കൈമാറിയിട്ടുണ്ട്. 40 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജലശുദ്ധീകരണശാല, 12 മീറ്റർ വ്യാസമുള്ള ഇൻടേക്ക് വെൽ, പമ്പിങ് ലൈൻ ടാങ്കുകൾ മറ്റ് അനുബന്ധ ഘടകങ്ങൾ എന്നിവയോടുകൂടിയ 109.5 കോടി രൂപയുടെ പദ്ധതിയാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.

കോയിപ്രം പഞ്ചായത്തിലെ കുന്നം കോളനിയിൽ നിന്നാണ് ഇതിന്റെ തുടക്കം. 25 ലക്ഷം രൂപയുടെ പദ്ധതിയാണ് അന്ന് അവതരിപ്പിച്ചത്. കുന്നത്തിന് സമീപമുള്ള പാടത്ത് കിണർ കുഴിച്ച് കുന്നം നിവാസികൾക്ക് കുടിവെള്ളമെത്തിക്കുന്നതായിരുന്നു പദ്ധതി. എന്നാൽ ആ പ്രദേശത്തിന് ആവശ്യമായ കുടിവെള്ളം ലഭ്യമല്ലെന്നു കണ്ടതോടെ ശ്രമം ഉപേക്ഷിക്കേണ്ടിവന്നു.പിന്നീട് കോയിപ്രം, തോട്ടപ്പുഴശ്ശേരി, ഇരവിപേരൂർ എന്നീ പഞ്ചായത്തുകളിലെ കുടിവെള്ള വിതരണത്തിനായി 25 കോടിയുടെ മറ്റൊരു പദ്ധതി അവതരിപ്പിച്ചു. പദ്ധതി തുടങ്ങിയ സമയത്ത് ആറന്മുള നിയോജക മണ്ഡലത്തിൽ നിന്ന് കിഫ്ബിയിലേക്ക് നൽകിയ 10 പ്രധാന പദ്ധതികളിലൊന്നായിരുന്നു കോയിപ്രം കുടിവെള്ള പദ്ധതി. പ്രമറ്റം, എഴുമറ്റൂർ, കുന്നന്താനം, കല്ലൂപ്പാറ എന്നീ പഞ്ചായത്തുകളെയും ഉൾപ്പെടുത്തി ഏകദേശം 260 കോടി രൂപയുടെ കുടിവെള്ള പദ്ധതിയായി ഇത് വികസിച്ചു.

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)