| ടോൾ ഫ്രീ-1916 | | ക്വിക് പേ |
  Last updated at 04-12-2021, 5:17 pm 
KWAKWAKWA

പൊന്നാനി നിയോജക മണ്ഡലത്തിലെ പൊന്നാനി മുനിസിപ്പാലിറ്റിയും മാറഞ്ചേരി, വെളിയംകോട്, പെരുമ്പടപ്പ്, ആലംകോട്, നന്നംമുക്ക് എന്നീ പഞ്ചായത്തുകൾക്കും കൂടാതെ തവനൂർ നിയോജക മണ്ഡലത്തിലെ തവനൂർ, എടപ്പാൾ, കാലടി, വട്ടംകുളം എന്നീ നാല് പഞ്ചായത്തുകൾക്കും കുടിവെള്ളം എത്തിക്കുന്നതിനു വേണ്ടി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കിയ സമഗ്ര കുടിവെള്ള പദ്ധതിയാണ് ഇന്ന് ഉദ്ഘാടനം നടന്ന ചെയ്യപ്പെടുന്ന പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി. 2016 -17 സംസ്ഥാന ബജറ്റിൽ ഉൾപ്പെട്ട ഈ പദ്ധതിക്ക് 2017 മെയ് മാസത്തിലാണ് കിഫ്ബിയിൽ നിന്നും 74.40 കോടി രൂപയ്ക്ക് സാമ്പത്തിക സഹായം ലഭ്യമായത്.

പൊന്നാനി താലൂക്കിലെ മൂന്നര ലക്ഷത്തിലധികം ജനങ്ങൾക്ക് പ്രതിദിനം 50 ദശലക്ഷം ലിറ്റർ ശുദ്ധജലം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. മൂന്നു പാക്കേജുകൾ ആയി തിരിച്ച് ടെൻഡർ ചെയ്ത ഈ പദ്ധതിയുടെ ശുദ്ധീകരണശാല ഉൾപ്പെടെയുള്ള ഉല്പാദന ഘടകങ്ങൾ ഉൾപ്പെട്ട ഒന്നാമത്തെ പാക്കേജും ക്ലിയർ വാട്ടർ പമ്പിങ് മെയ്ൻ ഉൾപ്പെടുന്ന രണ്ടാമത്തെ പാക്കേജും ഇലക്ട്രോ മെക്കാനിക്കൽ പ്രവൃത്തികൾ ഉൾപ്പെട്ട മൂന്നാമത്തെ പാക്കേജും പൂർത്തീകരിച്ചു. പദ്ധതിക്ക് ആവശ്യമായ വൈദ്യുതി കണക്ഷൻ 10. 2.2021ൽ ലഭിച്ചു. പദ്ധതിയുടെ പ്രധാന ഘടകങ്ങൾ എല്ലാം തന്നെ നിർമ്മിച്ചിട്ടുള്ളത് നരിപ്പറമ്പ് എന്ന സ്ഥലത്താണ്. പദ്ധതിയിൽ പ്രധാന ഉൾപ്പെട്ട പ്രധാന ഘടകങ്ങൾ താഴെ പറയുന്നവയാണ്

 1. ഭാരതപ്പുഴയിൽ നിർമ്മിച്ചിട്ടുള്ള 12 മീറ്റർ വ്യാസമുള്ള കിണറും പമ്പ് ഹൗസും
 2. 84 മീറ്റർ നീളത്തിൽ ഒരു മീറ്റർ വ്യാസമുള്ള എംഎസ് റോ വാട്ടർ പമ്പിങ് മെയിൻ
 3. പ്രതിദിനം 50 ലക്ഷം ലിറ്റർ ശേഷിയുള്ള ജലശുദ്ധീകരണ ശാലയും ഓഫീസ് സമുച്ചയവും.
 4. 22 ലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധജല ഭൂതല സംഭരണി
 5. സ്റ്റാഫ് ക്വാർട്ടേഴ്സുകളും സ്റ്റോർ ബിൽഡിങ്ങും
 6. ഇൻസ്പെക്ഷൻ ബംഗ്ലാവും കോൺഫറൻസ് ഹാളും
 7. 125 എച്ച്പി വിടി റോ വാട്ടർ പമ്പ് സെറ്റ് DANIDA പദ്ധതിയിലേക്കുള്ള 225 എച്ച്പി സിഎഫ് പമ്പ് സെറ്റ്, പൊന്നാനി യിലേക്കുള്ള 125 എച്ച്പി 75 എച്ച്പി എന്നീ പമ്പ് സെറ്റുകൾ
  8.DANIDA പദ്ധതിക്കുള്ള 79 50 മീറ്റർ നീളത്തിൽ 700 മില്ലിമീറ്റർ വ്യാസമുള്ള ഡി ഐ ശുദ്ധജല പമ്പിങ് മെയിൻ
  9.മേൽ പറഞ്ഞ സ്ഥലത്ത് ചുറ്റുമതിലും പുഴയോട് ചേർന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മാണവും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെട്ട ഈ പദ്ധതി നാടിന് സമർപ്പിക്കുകയാണ്. തൽഫലമായി നിലവിലെ വിതരണ ശൃംഖലകൾ വഴി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ശുദ്ധീകരിച്ച കുടിവെള്ളം കൂടുതൽ മെച്ചപ്പെട്ട അളവിൽ ലഭ്യമാക്കാവുന്നതാണ്. 24.4 കോടി രൂപ ഭരണാനുമതി ലഭിച്ച ഈ പദ്ധതി ഏകദേശം 66 കോടി രൂപയ്ക്കാണ് പൂർത്തീകരിച്ചിട്ടുള്ളത്.

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
ml_INമലയാളം