eTapp Frequently Asked Questions

പുതിയ ജല/മലിന ജല കണക്ഷനുകൾ ലഭിക്കുന്നതിനും ഉപഭോക്തൃ സേവനങ്ങൾ ലഭിക്കുന്നതിനും വേണ്ടി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള ഉപഭോക്തൃ സൗഹൃദ വെബ് അപ്ലിക്കേഷൻ ആണ് ഇ-ടാപ്പ്. നിലവിൽ, പുതിയ ജല/മലിന ജല കണക്ഷനുകൾ ലഭിക്കുന്നതിനുള്ള അപേക്ഷകൾ മാത്രമേ ഓൺലൈൻ ആയി സമർപ്പിക്കുവാൻ സാധിക്കുകയുള്ളു.

ഇ-ടാപ്പ് ലോഗിൻ പേജിൽ കാണുന്ന ക്രിയേറ്റ് ന്യൂ അക്കൗണ്ട് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് ലഭിക്കുന്ന ഫോമിൽ പേര്, ഇമെയിൽ ഐ ഡി, മൊബൈൽ നമ്പർ, പാസ്സ്‌വേർഡ് എന്നിവ ടൈപ്പ് ചെയ്ത ശേഷം രജിസ്റ്റർ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് രെജിസ്ട്രേഷൻ സക്സസ്‌ എന്ന മെസ്സേജ് ലഭിക്കുന്നതോടെ അക്കൗണ്ട് ക്രിയേറ്റ് ആകും. ഒരു ഇമെയിൽ അഡ്രസ്, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് ഒരു അക്കൗണ്ട് മാത്രമേ ക്രിയേറ്റ് ചെയ്യുവാൻ സാധിക്കുകയുള്ളു.

ഇ-ടാപ്പിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത സമയത്ത് നൽകിയ ഇമെയിൽ അഡ്രസ്, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടത്.

ഇല്ല. അപേക്ഷകൾ സമർപ്പിക്കുന്നതിനായി ഓരോ ഉപഭോക്താവും പേര്, ഇമെയിൽ ഐ ഡി, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് ഇ-ടാപ്പിൽ ഒരു അക്കൗണ്ട് തുടങ്ങേണ്ടതുണ്ട്. ഇങ്ങനെ തുടങ്ങുന്ന അക്കൗണ്ട് ഉപയോഗിച്ച് വിവിധ സേവനങ്ങൾക്കായി അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കുവാൻ സാധിക്കും.

  • ഇ-ടാപ്പിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത സമയത്ത് നൽകിയ ഇമെയിൽ അഡ്രസ്, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • കൺസ്യൂമർ ഡാഷ്ബോർഡിൽ വാട്ടർ കണക്ഷൻ എന്നതിന് താഴെയായി കാണുന്ന അപ്ലൈ ന്യൂ എന്ന ലിങ്കിൽ ക്ലിക്ക് ചെയുക.
  • ഉപഭോക്താവിന്റെ മൊബൈൽ നമ്പർ നൽകിയ ശേഷം സെൻറ് ഒ. ടി. പി. എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • നൽകിയ മൊബൈൽ നമ്പറിൽ ലഭിച്ച ഒ. ടി. പി. എന്റർ ചെയ്ത ശേഷം നെക്സ്റ്റ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ജില്ല, തദ്ദേശ സ്വയം ഭരണ സ്ഥാപനം, സ്ഥലം എന്നിവ തിരഞ്ഞെടുത്ത ശേഷം ആധാർ നമ്പറും ലാൻഡ് മാർക്കും എന്റർ ചെയ്ത് മാപ്പിൽ നിന്നും കണക്ഷൻ ആവശ്യമുള്ള സ്ഥലം കൃത്യമായി മാർക്ക് ചെയ്ത് നെക്സ്റ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
  • കണക്ഷൻ വിഭാഗം, ഉപഭോക്താവിന്റെ പേര്, വീട്ടുനമ്പർ, വില്ലേജ്, പോസ്റ്റ് ഓഫീസ് എന്നിങ്ങനെ പൂർണ്ണമായ മേൽവിലാസം നൽകുക അതിനോടൊപ്പം തൊട്ടടുത്ത വാട്ടർ അതോറിറ്റി ഉപഭോക്താവിന്റെ നമ്പർ കൂടി ചേർക്കുക (കഴിയുമെങ്കിൽ മാത്രം). തുടർന്ന് തിരിച്ചറിയൽ രേഖ, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യുക.
  • ഉപഭോക്താവ് ബി. പി. എൽ. ആണെങ്കിൽ റേഷൻ കാർഡിന്റെ പകർപ്പ്, ഉപഭോക്താവ് വിദേശത്താണ് എങ്കിൽ പവർ ഓഫ് അറ്റോർണി, വാടകക്കാരൻ ആണ് എങ്കിൽ ഉടമസ്ഥന്റെ സാക്ഷ്യപത്രം, മറ്റ് പുരയിടത്തിൽ കൂടി പൈപ്പ് ലൈൻ ഇടേണ്ടതുണ്ട് എങ്കിൽ അതിനായുള്ള സാക്ഷ്യപത്രം എന്നിവ കൂടി ആവശ്യമെങ്കിൽ മാത്രം അപ്‌ലോഡ് ചെയ്യുക.
  • ശേഷം വാട്ടർ അതോറിറ്റി പ്ലംബറെ ഏർപ്പാടാക്കണമോ എന്ന ചോദ്യത്തിന് ഉത്തരം yes / no നൽകുക, no ആണ് നൽകുന്നത് എങ്കിൽ ഉപഭോക്താവിന് പ്ലംബറെ സെലക്ട് ചെയ്യാനുള്ള മെനു ലഭിക്കും. തുടർന്നുള്ള എഗ്രിമെന്റ് അംഗീകരിക്കുന്ന ടിക്ക് മാർക്ക് ചെയ്ത ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. അപേക്ഷ സമർപ്പിക്കപ്പെട്ടതിന്റെ വിവരങ്ങൾ പേജിൽ കാണാൻ സാധിക്കും, കൂടാതെ അപേക്ഷ സമർപ്പിക്കുമ്പോൾ നൽകിയ മൊബൈൽ നമ്പറിൽ അപേക്ഷ സംബന്ധിച്ച വിവരങ്ങൾ എസ്. എം. എസ്. ആയി ലഭിക്കുകയും ചെയ്യും.

തീർച്ചയായും സാധിക്കും. ഇ-ടാപ്പിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത സമയത്ത് നൽകിയ ഇമെയിൽ അഡ്രസ്, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം കൺസ്യൂമർ ഡാഷ്ബോർഡിൽ വാട്ടർ കണക്ഷൻ അല്ലെങ്കിൽ സെവെജ് കണക്ഷൻ എന്ന കാർഡിൽ ക്ലിക്ക് ചെയ്താൽ സമർപ്പിച്ചിട്ടുള്ള അപേക്ഷകളുടെ തൽസ്ഥിതി അറിയാൻ സാധിക്കും. കൂടാതെ അപേക്ഷ സമർപ്പിക്കുന്നത് മുതൽ അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകുന്ന മൊബൈൽ നമ്പറിൽ എസ്. എം. എസ്. ആയി ലഭിക്കുകയും ചെയ്യും.

ഉപഭോക്താക്കൾ സമർപ്പിച്ചിട്ടുള്ള അപേക്ഷകൾ ലൊക്കേഷൻ വെരിഫയ് ചെയ്തതിനു ശേഷം ജലവിതരണ ശൃംഖല ഇല്ലാത്ത ഭാഗത്തുള്ള അപേക്ഷകൾ നിരസിക്കാറുണ്ട്, കൂടാതെ ഡൊമസ്റ്റിക്, നോൺ ഡൊമസ്റ്റിക്, ഇൻഡസ്ട്രിയൽ, ക്യാഷ്വൽ എന്നിങ്ങനെയുള്ള വിഭാഗങ്ങൾ തെറ്റായി
രേഖപ്പെടുത്തി സമർപ്പിക്കുന്ന അപേക്ഷകളും നിരസിക്കപ്പെടുന്നതായിരിക്കും.

ഓൺലൈൻ വഴി മാത്രമേ തുക അടയ്ക്കുവാൻ സാധിക്കുകയുള്ളു. സമർപ്പിച്ചിട്ടുള്ള അപേക്ഷ പരിശോധിച്ച ശേഷം എസ്റ്റിമേറ്റ് തയ്യാറായി കഴിയുമ്പോൾ തുക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട എസ്. എം. എസ്. ഉപഭോക്താവിന് അപേക്ഷ സമർപ്പിച്ചപ്പോൾ നൽകിയ മൊബൈൽ നമ്പറിൽ ലഭിക്കും, തുടർന്ന് ഇ-ടാപ്പിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത സമയത്ത് നൽകിയ ഇമെയിൽ അഡ്രസ്, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ഈ തുക അടയ്ക്കാവുന്നതാണ്.

ഇന്റർനെറ്റ് തകരാർ മൂലമോ, കണക്ടിവിറ്റി തകരാർ മൂലമോ ഓൺലൈൻ പയ്മെന്റ്റ് ഇടപാടുകൾ ഫെയിൽ ആകാറുണ്ട്. ഇങ്ങനെ ഫെയിൽ ആകുന്ന പേയ്‌മെന്റുകൾ പയ്മെന്റ്റ് ഫെയിൽ ആകുന്ന ഘട്ടം പരിശോധിച്ച് 7 ദിവസത്തിനകം ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്കോ അല്ലെങ്കിൽ ഇ-ടാപ്പിലേക്കോ ക്രെഡിറ്റ് ആകുന്നതാണ്. പയ്മെന്റ്റ് സ്റ്റാറ്റസ് പരിശോധിക്കുന്നതിനായി വാലിഡേറ്റ് പയ്മെന്റ്റ് എന്ന ബട്ടൺ ഉപയോഗിക്കാവുന്നതാണ്. ഇ-ടാപ്പിൽ തുക ക്രെഡിറ്റ് ആയിട്ടില്ല എങ്കിൽ വീണ്ടും പയ്മെന്റ്റ് ചെയ്യാനുള്ള അവസരം ഉപഭോക്താവിന് ലഭിക്കും.

ഇ-ടാപ്പ് ലോഗിൻ പേജിൽ കാണുന്ന ഫോർഗോട്ട് പാസ്സ്‌വേർഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം മൊബൈൽ നമ്പർ നൽകി സെൻറ് ഒ. ടി. പി. എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക, നൽകിയ മൊബൈൽ നമ്പറിൽ ലഭിച്ച ഒ. ടി. പി. എന്റർ ചെയ്ത ശേഷം പാസ്സ്‌വേർഡ് റീ-സെറ്റ് ചെയ്യാൻ സാധിക്കും.

സമർപ്പിച്ച അപേക്ഷയിന്മേൽ ഫീൽഡ് വെരിഫിക്കേഷൻ നടത്തിയതിനു ശേഷം റോഡ് കട്ടിങ് ആവശ്യമുണ്ട് എങ്കിൽ ഉപഭോക്താവിന് അതുമായി ബന്ധപ്പെട്ട സന്ദേശം എസ്. എം. എസ്. ആയി അപേക്ഷ സമർപ്പിച്ചപ്പോൾ നൽകിയ മൊബൈൽ നമ്പറിൽ ലഭിക്കും. ഇ-ടാപ്പിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത സമയത്ത് നൽകിയ ഇമെയിൽ അഡ്രസ്, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം റോഡ് കട്ടിങ്ങിന് ആവശ്യമായ പ്ലാൻ, ബന്ധപ്പെട്ട അധികാരികൾക്കുള്ള കത്ത് എന്നിവ ഡൌൺലോഡ് ചെയ്യുവാൻ സാധിക്കും, ഇവ ഡൌൺലോഡ് ചെയ്തു അനുമതി വാങ്ങി ആയതിന്റെ പകർപ്പ് ഉപഭോക്താവ് തന്നെ ഇ-ടാപ്പിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

സമർപ്പിച്ചിട്ടുമുള്ള അപേക്ഷയുടെ വിവരങ്ങൾ ഇ-ടാപ്പിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത സമയത്ത് നൽകിയ ഇമെയിൽ അഡ്രസ്, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് പരിശോധിക്കാവുന്നതാണ്, കൂടുതൽ വിവരങ്ങൾക്കായി അപേക്ഷ സമർപ്പിക്കപ്പെട്ട ഓഫീസിൽ ബന്ധപ്പെടുകയോ, etappkwa@gmail.com എന്ന ഇമെയിൽ ഐ. ഡി. യിൽ മെയിൽ ചെയ്യുകയോ, 09188127955 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)
Skip to content