ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാ​ഗമായി 2000 കുടുംബശ്രീ അം​ഗങ്ങൾക്ക് വിവിധ തൊഴിൽമേഖലകളിൽ നൈപുണ്യ വികസനത്തിന് സൗജന്യപരിശീലനം ലഭ്യമാക്കുന്നു. കേരള വാട്ടർ അതോറിറ്റി, കേസ് (കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ്), കുടുംബശ്രീ എന്നിവ ചേർന്നാണ് തൊഴിൽ പരിശീലനം ഒരുക്കുന്നത്. പ്ലംബിങ്, പൈപ്പ് ഫിറ്റർ, മേസ്തിരിപ്പണി, ഇലക്ട്രീഷ്യൻ എന്നീ തൊഴിൽമേഖലകളിലാണ് ഏഴു ദിവസത്തെ സൗജന്യ തൊഴിൽ പരിശീലനം ലഭിക്കുക. പഠനപദ്ധതി നിശ്ചയിക്കുന്നതും ഫണ്ട് അനുവദിക്കുന്നതും വാട്ടർ അതോറിറ്റിയാണ്. കേസ് മുഖേനയായിരിക്കും പരിശീലനപരിപാടികൾ നടക്കുന്നത്. പരിശീലനം നേടാനുള്ള വ്യക്തികളെ കുടുംബശ്രീ മുഖേന തിരഞ്ഞെടുക്കും.പരിശീലനം നേടുന്നവർക്ക് ജലജീവൻ മിഷൻ കണക്ഷനുകൾ നൽകുന്ന പ്രവൃത്തികളിലും നിർമാണ പ്രവർത്തനങ്ങളിലും തുടർന്നുള്ള പരിപാലന ജോലികളിലും തൊഴിൽ നേടാൻ അവസരമുണ്ടാകും. അതോടൊപ്പം പരിശീലനം നേടിയവർക്ക് ഇതുമായി ബന്ധപ്പെട്ട മറ്റു പ്രവൃത്തികളും ഏറ്റെടുത്തു ചെയ്യാൻ അവസരമുണ്ടാകും. 2022 മാർച്ച് വരെ 1000 പേർക്കും തുടർന്നുള്ള മൂന്നു മാസങ്ങളിൽ ആയിരം പേർക്കുമായാണ് പരിശീലനപരിപാടി ചിട്ടപ്പെടുത്തിയിരിക്കുന്നത്. കേസ്-ന്റെ ചവറ, അങ്കമാലി കേന്ദ്രങ്ങളിൽ 10 ദിവസം നീളുന്ന റസിഡൻഷ്യൽ പരിശീലനമാണ് നൽകുന്നത്. സർക്കാർ ഐടിഐകളിൽ വച്ചാണ് മറ്റു പരിശീലന കോഴ്സുകൾ നടത്തുന്നത്. കേസ്-റസിഡൻഷ്യൽ പരിശീലനം നേടുന്നവർക്ക് പ്രവൃത്തി ചെയ്യാനുള്ള ഉപകരണങ്ങൾ (ടൂൾ കിറ്റ്), സുരക്ഷാസാമ​ഗ്രികൾ എന്നിവ സൗജന്യമായി നൽകും. പരിശീലനത്തിനു ശേഷം പ്രായോ​ഗിക പരീക്ഷ നടത്തി വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകും. പരിശീലനത്തിനായി അം​ഗങ്ങളെ തിരഞ്ഞെടുക്കാൻ കുടുംബശ്രീ ജില്ലാ നോഡൽ ഒാഫിസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആ​ഗ്രഹിക്കുന്ന കുടുംബശ്രീ പ്രവർത്തകർക്ക് തങ്ങളുടെ ചുമതലയുള്ള കുടുംബശ്രീ ഉദ്യോ​ഗസ്ഥരുമായി ബന്ധപ്പെടാവുന്നതാണ്.

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)
Skip to content