വാട്ടര്‍ കണക്ഷനുകളിലെ ഉടമസ്ഥാവകാശം മാറ്റുന്നത്‌ സംബന്ധിച്ച്‌ നിരവധി പരാതികളാണ്‌ വാട്ടർ അതോറിറ്റി കാര്യാലയത്തിലും മറ്റു കാര്യാലയങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. നിലവില്‍ പല ഓഫീസുകളിലും പലതരത്തിലുള്ള രേഖകളാണ്‌ ഉടമസ്ഥാവകാശം മാറ്റുന്നതിന്‌ ആവശ്യപ്പെടുന്നത്‌. ഇതുമൂലം ഉപഭോക്താക്കള്‍ക്ക്‌ വളരെയധികം ബുദ്ധിമുട്ട്‌ നേരിടുന്നതായി മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഉടമസ്ഥാവകാശം മാറ്റുന്ന നടപടികള്‍ ലഘൂകരിക്കുന്നതിന്‌ വേണ്ടി ഒരു ശുപാർശ വാട്ടർ അതോറിറ്റി ബോര്‍ഡിന്റെ പരിഗണനയ്ക്കു സര്‍പ്പിച്ചിരുന്നു, ബോര്‍ഡ്‌ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുകയും താഴെപ്പറയുന്ന രേഖകള്‍ വാങ്ങി ഉടമസ്ഥാവകാശം മാറ്റിനല്‍കേണ്ടതാണെന്ന്‌ തീരുമാനിക്കുകയും ചെയ്തു.അപേക്ഷ ഫോം1.സ്ഥലം കൈമാറ്റം ചെയ്തു കേസുകളില്‍ ഉടമസ്ഥാവകാശസര്‍ട്ടിഫിക്കറ്റ്‌2.ഉപഭോക്താവ്‌ മരണപ്പെട്ട്കേസുകളില്‍ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ്‌3.ഉടമസ്ഥാവകാശം ആരുടെ പേരില്‍ മാറുന്നുവോ ആ വ്യക്തിയുടെ ആധാര്‍കാ൪ഡിന്റെ കര്‍പ്പ്‌4.ഫോണ്‍ നമ്പര്‍ നിലവിലുള്ള അപേക്ഷാ ഫീസായ 15 രൂപ കൂടാതെ 100 രൂപ പ്രോസസിങ്‌ ചാര്‍ജ്‌ഇനത്തില്‍ വാങ്ങേണ്ടതാണ്‌. മാത്രമല്ല വാട്ടര്‍ചാര്‍ജ്‌ കുടിശിക ഉണ്ടെങ്കില്‍ അത്‌തീര്‍ക്കേണ്ടതും മീറ്റര്‍ പ്രവര്‍ത്തനരഹിതമാണെങ്കില്‍ പുതിയ മീറ്റര്‍ മാറ്റിസ്ഥാപിക്കേണ്ടതുമാണെന്നും മാനേജിങ് ഡയറക്ടർ ഉത്തരവിൽ വ്യക്തമാക്കി

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)