കേരള വാട്ടർ അതോറിറ്റിയിലെ ഇലക്ട്രോ -മെക്കാനിക്കൽ വിഭാഗത്തിന്റെ പ്രവർത്തനം എല്ലാ ജില്ലകളിലും തുടങ്ങാൻ മാനേജിങ് ഡയറക്ടർ എസ്. വെങ്കടേസപതി ഐഎഎസ് നിർദേശം നൽകി. നിലവിൽ ശാസ്താംകോട്ട,അരുവിക്കര, വയനാട് എന്നിവിടങ്ങളിൽ മാത്രം നിലവിലുള്ള ഇലക്ട്രോ -മെക്കാനിക്കൽ വിഭാഗത്തിന്റെ പ്രവർത്തനം അതോറിറ്റിക്ക് സാമ്പത്തിക നേട്ടവും പ്രവർത്തന മികവും നൽകുന്നുവെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് മാനേജിങ് ഡയറക്ടറുടെ തീരുമാനംവയനാട് ബത്തേരി ഡിവിഷനിലെ ഇലക്ട്രോ -മെക്കാനിക്കൽ വിഭാഗത്തിന്റെ പ്രതിനിധികൾ എക്സിക്യുട്ടീവ് എൻജിനീയർ ടി.തുളസീധരൻറെ നേതൃത്വത്തിൽ മാനേജിങ് ഡയറക്ടറുടെ മുൻപാകെ നടത്തിയ വിഷയാവതരണത്തെത്തുടർന്നായിരുന്നു ഇലക്ട്രോ -മെക്കാനിക്കൽ വിഭാഗത്തിന്റെ പ്രവർത്തനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കാൻ എംഡി നിർദേശം നൽകിയത്. ഇതിൻറെ പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ ചീഫ് എൻജിനീയർ(എച്ച്ആർഡി ജനറൽ)ക്ക് എംഡി നിർദേശം നൽകി. എല്ലായിടത്തും ജീവനക്കാർക്ക് പരിശീലനം ലഭ്യമാക്കാൻ വയനാട് സംഘത്തിന് നിർദേശം നൽരി. ഇലക്ട്രോ-മെക്കാനിക്കൽ ടീം അംഗങ്ങളായ ശ്രീ. സജിത്ത്. കെ, ശ്രീ. ജിൽസൺ ദേവസ്യ, ശ്രീ. തോംസൺ MC എന്നിവർക്ക് മാനജിങ് ഡയറക്ടർ ഉപഹാരം നൽകി. ബത്തേരി എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. തുളസിധരൻ, ടെക്നിക്കൽ അസിസ്റ്റൻറ് ശ്രീ. മനോജ്‌ എന്നിവർ പങ്കെടുത്തു.

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)
Skip to content