പാലക്കാട് : മൂങ്ങിൽമടയിൽ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങളുടെ പുരോ​ഗതി വിലയിരുത്താൻ ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.കെ.കൃഷ്ണൻ കുട്ടി സന്ദർശനം നടത്തി. മൂങ്ങിൽമടയിൽ എട്ടു ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള ജലശുദ്ധീകരണ ശാല, 11 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതല ജലസംഭരണി, പമ്പിം​ഗ് മെയിനിൽനിന്ന് 16 കി. മീ. ദൈർഘ്യമുള്ള പൈപ്പ്ലൈൻ, 9 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി എന്നിവയുൾപ്പെടുന്ന 23 കോടി രൂപയുടെ കിഫ്ബി പദ്ധതിയുടെയും 294 കി.മീ. വിതരണ ശൃംഖലയുൾപ്പെടുന്ന 42 കോടി രൂപയുടെ ജലജീവൻ പദ്ധതിടെയും നിർമാണമാണ് നടക്കുന്നത്. നിർമാണം പുരോ​ഗമിക്കുന്ന ജലജീവൻ പദ്ധതി വഴി വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളിലായി 13436 ​ഗാർഹിക കുടിവെള്ള കണക്ഷനുകളാണ് അനുവദിക്കുന്നത്. മുഖ്യമന്ത്രിയുടെ നൂറുദിന കർമപരിപാടിയിലുൾപ്പെട്ട ഈ രണ്ടു പദ്ധതികളും 2021 മാർച്ചിൽ ഉദ്ഘാടനം ചെയ്യുമെന്ന് ബഹു. ജലവിഭവ വകുപ്പ് മന്ത്രി അറിയിച്ചു.

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content